'രജതോത്സവം' മാറ്റിവച്ചു

Tuesday 07 October 2025 2:26 AM IST

കോട്ടയം : കേരളകൗമുദി കോട്ടയം എഡിഷൻ ആരംഭിച്ചതിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി തൊടുപുഴ മാടപ്പറമ്പിൽ റിസോർട്ടിൽ ഇന്ന് നടത്താനിരുന്ന ഇടുക്കി ജില്ലാതല ആഘോഷ പരിപാടി 'രജതോത്സവം' ഈമാസം 30 ലേക്ക് മാറ്റിവച്ചു. ഉദ്ഘാടകനായിരുന്ന പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി ആനന്ദബോസിന് ഡാർജിലിംഗ് ദുരന്ത പശ്ചാത്തലത്തിൽ അടിയന്തരമായി ബംഗാളിലേക്ക് മടങ്ങേണ്ടി വന്നതിനാലാണ് തീരുമാനം. 30ന് വൈകിട്ട് 3.30ന് മാടപ്പറമ്പിൽ റിസോർട്ടിൽ തന്നെ പരിപാടി നടക്കും.