സിനിമാ അവാർഡ്: സ്ക്രീനിംഗ് ആരംഭിച്ചു

Tuesday 07 October 2025 3:13 AM IST

തിരുവനന്തപുരം: 20 സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ സ്ക്രീനിംഗ് ആരംഭിച്ചു. രണ്ട് പ്രാഥമിക ജൂറികളാണ് സിനിമകൾ കാണുന്നത്. കിൻഫ്രയിലെ ചലച്ചിത്ര അക്കാഡമിയുടെ തിയേറ്ററിലും പ്രസാദ് സ്റ്റുഡിയോയുടെ തിയേറ്ററിലുമായാണ് സ്ക്രീനിംഗ്. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവരാണ പ്രാഥമിക വിധിനിർണയ സമിതിയിലെ ചെയർമാന്മാർ. 128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ മാസം അവസാനം അവാർഡ് പ്രഖ്യാപനമുണ്ടാകും.