സേവനം യു.എ.ഇ ബോധവത്ക്കരണം
Tuesday 07 October 2025 3:16 AM IST
തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇയുടെ നേതൃത്വത്തിൽ നോർക്ക കെയർ ആരോഗ്യ സുരക്ഷ ഇൻഷ്വറൻസ് പദ്ധതിയുടെ ബോധവത്ക്കരണം നടത്തി. റേഡിയോ കേരളയുടെ സഹായത്തോടെ നടത്തിയ ഓൺലൈൻ സംവാദത്തിൽ നോർക്ക സി.ഇ.ഒ അജിത്ത് കൊളശ്ശേരി , അണ്ടർ സെക്രട്ടറി ഷമീംഖാൻ, ഡയറക്ടർ ഒ.വി.മുസ്തഫ, എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇ വൈസ് ചെയർമാനും ആക്ടിംഗ് സെക്രട്ടറിയുമായ ശ്രീധരൻ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. യു.എ.ഇ, ഒമാൻ , ഖത്തർ, ബഹറിൻ, സൗദി അറേബ്യ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി പ്രവാസികൾ പങ്കാളികളായി. റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റിയിൽ ഉടനടി ഹെൽപ്പ് ഡെസ്‌ക് തുടങ്ങും.