റേഷൻ മുടങ്ങരുത്: മനുഷ്യാവകാശ കമ്മിഷൻ
Tuesday 07 October 2025 3:19 AM IST
തിരുവനന്തപുരം: ഇ-പോസ് മെഷീനിന്റെ തകരാർ കാരണം റേഷൻ വിതരണം തടസപ്പെടരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപഭോക്തൃകാര്യ കമ്മിഷണർക്ക് നിർദ്ദേശം നൽകി. പൊതുവിതരണ വകുപ്പിന്റെ സെർവർ പ്രശ്നം കാരണം റേഷൻ മുടങ്ങാതിരിക്കാൻ എൻ.ഐ.സിയുടെ സെർവറുകൾ കൂടി റേഷൻ വിതരണത്തിൽ ഉൾപ്പെടുത്തുമെന്ന് കമ്മിഷണർ റിപ്പോർട്ട് നൽകി. ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി. അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് റേഷൻ വിതരണത്തിൽ സാങ്കേതിക തടസങ്ങളുണ്ടായത്. റേഷൻ വിതരണ ദിനങ്ങൾ ദീർഘിപ്പിച്ചു. സാങ്കേതിക പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കും. പൊതുപ്രവർത്തകനായ വി. ദേവദാസിന്റെ പരാതിയിലാണ് നടപടി.