തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയണം; നവകേരള ക്ഷേമ സർവേയുമായി സർക്കാർ
Tuesday 07 October 2025 8:58 AM IST
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ നവകേരള ക്ഷേമ സർവേയുമായി സർക്കാർ. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തി സർവേ നടത്താനാണ് സർക്കാരിന്റെ നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ് സർവേയുടെ ഏകോപനവും വിലയിരുത്തലും നിർവഹിക്കുക.
സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ വിലയിരുത്തലാണ് സർവേയുടെ പ്രധാന ലക്ഷ്യം. സാക്ഷരതാ സർവേ മാതൃകയിൽ കോളേജ് വിദ്യാർത്ഥികളെ രംഗത്തിറക്കി വീടുവിടാന്തരം വിവരശേഖരണം നടത്തുകയാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം അടക്കം ഉദ്യോഗസ്ഥ സംഘം സർവേക്കായി വിശദമായ മൊഡ്യൂൾ തയ്യാറാക്കിയതായാണ് വിവരം.