കടുവയുടെ ആക്രമണം; ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം, വീട്ടിൽ നിന്നിറങ്ങിയത് ഞായറാഴ്ച

Tuesday 07 October 2025 2:14 PM IST

പത്തനംതിട്ട: കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു. പെരിയാർ ടൈഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ (32) ആണ് മരിച്ചത്. പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപം ഇന്ന് രാവിലെയോടെയാണ് അനിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

വനവിഭവങ്ങൾ ശേഖരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെയാണ് അനിൽ വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വിവരമൊന്നുമില്ലാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ജുവാണ് അനിലിന്റെ ഭാര്യ. മക്കൾ: വിദ്യ, നിത്യ, ആദർശ്. ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണ് അനിൽ.