കമ്പനിയിൽനിന്ന് പണംതട്ടിയെടുത്ത് പുതിയ കമ്പനിയുണ്ടാക്കിയ മാനേജർ അറസ്റ്റിൽ

Wednesday 08 October 2025 1:06 AM IST
അനീഷ്

കിഴക്കമ്പലം: ജോലിചെയ്തുവന്ന കമ്പനിയിൽനിന്ന് പണംതട്ടിയെടുത്ത് പുതിയ കമ്പനിയുണ്ടാക്കിയ മാനേജർ അറസ്റ്റിൽ. വളയൻചിറങ്ങര തളങ്ങാട്ടിൽ അനീഷിനെയാണ് (42) കുന്നത്തുനാട് പൊലീസ് അറസ്​റ്റുചെയ്തത്. കമ്പനിഉടമ വിദേശത്തുനിന്ന് പലതവണയായി അയച്ചതുകയും കമ്പനിവക സാധനങ്ങൾ വി​റ്റുകിട്ടിയതുകയും ഉൾപ്പടെ 43, 25,000രൂപ ഇയാൾ തട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കമ്പനിയിലെ ചില മെഷിനറികളും മ​റ്റും കടത്തി ഏലൂർ ഭാഗത്ത് റബർ ഉത്പന്നങ്ങൾ നിർമിക്കുന്ന പുതിയ സ്ഥാപനവും തുടങ്ങിയിരുന്നു. മെഷിനറികൾ വി​റ്റ തുക കമ്പനി എം.ഡിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ ഇയാൾക്കുമാത്രം ഓപ്പറേ​റ്റ് ചെയ്യാവുന്ന അക്കൗണ്ടിലേക്ക് മാ​റ്റി. തുടർന്ന് വിദേശത്തേക്ക് കടന്നു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.