ഉദ്ഘാടനം ചെയ്തു
Wednesday 08 October 2025 1:30 AM IST
പട്ടാമ്പി: മുസ്ലിം ലീഗ് പട്ടാമ്പി സി.എച്ച്.സൗധത്തിൽ സജ്ജീകരിച്ച ശിഹാബ് തങ്ങൾ ഹാളിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ.കരീം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ഇ.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. സുബ്രതോ കപ്പ് ജേതാക്കളായ ഫാറൂഖ് കോളേജ് ടീം അംഗം കൊപ്പം പുതിയറോട്ടെ മുഹമ്മദ് സൽമാനെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമംഗലം, എം.എ.സമദ്, കെ.ടി.എ.ജബ്ബാർ, പി.ടി.മുഹമ്മദ്, വി.എം.മുഹമ്മദലി, സി.എ.സാജിത്, .കെ.പി.വാപ്പുട്ടി, അഡ്വ. മുഹമ്മദലി മാറ്റാംതടം, കെ കെ.എം.ഷരീഫ്, വി.മുഹമ്മദ് പട്ടാമ്പി തുടങ്ങിയവർ സംസാരിച്ചു.