നൈപുണ്യ പരിശീലനം

Wednesday 08 October 2025 1:31 AM IST
നൈപുണ്യ പരിശീലനം

ആലത്തൂർ: ബ്ലോക്ക് പഞ്ചായത്ത് അസാപ് കേരളയുടെ സഹകരണത്തോടെ വനിതകൾക്കായി സബ്സിഡിയോട് കൂടിയുള്ള നൈപുണ്യ പരിശീലനം സംഘടിപ്പിക്കും. ജനറൽ ഫിറ്റ്നസ് ട്രെയിനർ (6 മാസം), ജനറൽ ഡ്യൂട്ടി നഴ്സ് (9 മാസം) കോഴ്സുകളിലേക്കാണ് പ്രവേശനം. ആലത്തൂർ ബ്ലോക്ക് പരിധിയിൽ സ്ഥിര താമസക്കാരായ പ്ലസ് വൺ മുതൽ ഉയർന്ന അടിസ്ഥാന യോഗ്യതയുള്ള 18-35 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സൗജന്യം. മറ്റു വിഭാഗക്കാർക്ക് 75 ശതമാനം ഫീസ് ഇളവ് ലഭിക്കും. അവസാന തീയതി ഒക്ടോബർ 15. ഫോൺ: 9188127144, 9495999667.