ഓക്‌സിജന് ആപ്പിളിന്റെ ഗോൾഡൻ അവാർഡ്

Wednesday 08 October 2025 12:04 AM IST

കൊച്ചി: ഇന്ത്യയിലെ ആപ്പിൾ മാക്ബുക്ക് വിപണിയിലെ നേതൃസ്ഥാനം ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ട് ഇത്തവണയും ഉറപ്പിച്ചു. ആപ്പിളിന്റെ ഡയറക്‌ട് ഡീലർമാരിൽ ഏറ്റവും ഉയർന്ന വളർച്ച നിരക്ക് കൈവരിച്ചതിനുള്ള ഗോൾഡൻ അവാർഡാണ് ഓക്‌സിജൻ സ്വന്തമാക്കിയത്. ആപ്പിൾ അക്കൗണ്ട്സ് മാനേജർ ലിനെറ്റ് ലിയോയിൽ നിന്നും ഓക്‌സിജൻ സി.ഇ.ഒ ഷിജോ കെ. തോമസ് പുരസ്‌കാരം ഏറ്റുവാങ്ങി. ഈ നേട്ടത്തോടെ 'മാക് ചാമ്പ്യൻ' എന്ന ബഹുമതിക്ക് ഓക്‌സിജൻ അർഹരായി. കമ്പനിയുടെ മികവും ആപ്പിൾ ഉൽപ്പന്നങ്ങളോടുള്ള പ്രതിബദ്ധതയും ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനുള്ള നിരന്തരമായ പരിശ്രമവുമാണ് ഈ ദേശീയ അംഗീകാരത്തിലേക്ക് ഓക്‌സിജനെ എത്തിച്ചത്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഡീലർമാരുമായി മത്സരിച്ചാണ് ഓക്‌സിജൻ അഭിമാനകരമായ നേട്ടം കൈവരിച്ചത്. കംപ്യൂട്ടിംഗ് രംഗത്തെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിലൊന്നായ മാക്ബുക്ക് ശ്രേണിയുടെ വിൽപ്പനയിൽ ഓക്‌സിജൻ നേടിയ അസാധാരണമായ വളർച്ചയാണ് ഗോൾഡൻ അവാർഡിന് അർഹരാക്കിയത്. എല്ലാ മേഖലകളിലുമുള്ള പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഏറ്റവും പുതിയ ആപ്പിൾ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിൽ ഓക്‌സിജൻ വഹിക്കുന്ന സുപ്രധാന പങ്ക് പുരസ്‌കാരം അരക്കിട്ടുറപ്പിക്കുന്നു.