88.93 ഗ്രാം എം.ഡി.എം.എയുമായി വയനാട് സ്വദേശി പിടിയിൽ
Wednesday 08 October 2025 2:08 AM IST
കൊച്ചി: കടവന്ത്ര ഗിരിനഗർ റോഡിന് സമീപത്തുനിന്ന് 88.93 ഗ്രാം എം.ഡി.എം.എയുമായിവന്ന യുവാവിനെ ഡാൻസാഫ് പിടികൂടി. വയനാട് മാനന്തവാടി നെല്ലൂർനാട് കൊച്ചുപറമ്പിൽവീട്ടിൽ ജോബിൻ ജോസഫിനെയാണ് (26) നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. എറണാകുളത്ത് ഇടപാടുകാർക്ക് കൊടുക്കുവാൻ ബംഗളൂരുവിൽനിന്ന് എം.ഡി.എം.എയുമായി വരുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. സംഘത്തിലെ കൂട്ടാളികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നിർദ്ദേശപ്രകാരം ഡി.സി.പി അശ്വതി ജിജി, ജുവനപ്പുടി മഹേഷ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു മയക്കുമരുന്ന് വേട്ട.