വാഹനം വിട്ടുകിട്ടാൻ ദുൽഖറിന് കസ്റ്റംസിൽ അപേക്ഷ നൽകാം

Wednesday 08 October 2025 3:30 AM IST

കൊച്ചി: റെയ്‌ഡിൽ പിടിച്ചെടുത്ത ലാൻഡ് റോവർ ഡിസ്‌കവറി വാഹനം വിട്ടു കിട്ടാൻ നടൻ ദുൽഖർ സൽമാന് അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിയായ കൊച്ചി കസ്റ്റംസ് അഡിഷണൽ കമ്മിഷണർക്ക് അപേക്ഷ നൽകാമെന്ന് ഹൈക്കോടതി. അപേക്ഷ ലഭിച്ചാൽ ഒരാഴ്ചയ്‌ക്കകം ഉചിതമായ തീരുമാനമെടുക്കണം. മോട്ടോർ വാഹന വകുപ്പ് അനുവദിച്ച രേഖകളുമായി വാഹനം രാജ്യത്ത് 20 വർഷത്തിലധികമായി ഓടുന്നതാണെന്ന കാര്യം കണക്കിലെടുക്കണമെന്നും കോടതി പറഞ്ഞു. കസ്റ്റംസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ഇടപെടുന്നില്ലെന്നും ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ വ്യക്തമാക്കി.

കസ്റ്റംസ് ആക്ടിലെ 110എ വകുപ്പു പ്രകാരമാണ് ദുൽഖർ അപേക്ഷിക്കേണ്ടത്. അന്വേഷണ കാലയളവിൽ വാഹനം ബോണ്ടോ ബാങ്ക് ഗാരണ്ടിയോ നൽകി ഏറ്റുവാങ്ങാൻ ഉടമയ്‌ക്ക് അനുമതി നൽകുന്നതാണ് ഈ വ്യവസ്ഥ. അപേക്ഷ നിരസിക്കുകയാണെങ്കിൽ കാരണം വ്യക്തമാക്കി കസ്റ്റംസ് ഉത്തരവിറക്കണം. ഏതു തീരുമാനവും കോടതിയുടെ തീർപ്പിന് വിധേയമായിരിക്കും..

ഹർജിക്കാരന്റെ വാഹനം ആദ്യം രജിസ്റ്റർ ചെയ്തത് വ്യാജരേഖകൾ ഉപയോഗിച്ചാണെന്ന് കസ്റ്റംസ് റിപ്പോർട്ട് നൽകി. ഇത്തരമൊരു വാഹനം വർഷങ്ങളായി നിരത്തുകളിൽ ഓടുന്നുണ്ടെങ്കിൽ ആരുടെ വീഴ്ചയാണെന്ന് കോടതി ചോദിച്ചു. രേഖകൾ പല ഓഫീസുകളിലൂടെയും കടന്നു പോയതല്ലേയെന്നും ആരാഞ്ഞു.2004 മോഡൽ വാഹനം ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്തത് റെഡ്‌ക്രോസാണെന്ന് ദുൽഖറിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വാഹനം പിന്നീട് ഉപയോഗിച്ചിരുന്ന തമിഴ്നാട്ടിലെ ഹബീബ് മുഹമ്മദിൽ നിന്നാണ് ഹർജിക്കാരൻ വാങ്ങിയത്. ഹർജി വീണ്ടും നവംബർ 7ന് പരിഗണിക്കും.ദുൽഖറിന്റെ മറ്റ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്.

33​ ​ഭൂ​ട്ടാ​ൻ​ ​വ​ണ്ടി​കൾ വി​ട്ടു​ ​ന​ൽ​കി

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​നും​ഖോ​റി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​വി​ഭാ​ഗം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്ത​ 39​ ​ഭൂ​ട്ടാ​ൻ​ ​വ​ണ്ടി​ക​ളി​ൽ​ 33​ ​എ​ണ്ണം​ ​ഉ​ട​മ​ക​ളു​ടെ​ ​സേ​ഫ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു​ ​ന​ൽ​കി.​ ​ന​ട​ൻ​മാ​രാ​യ​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ,​ ​അ​മി​ത് ​ച​ക്കാ​ല​യ്‌​ക്ക​ൽ​ ​എ​ന്നി​വ​രു​ടെ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഒ​ഴി​കെ​യാ​ണി​ത്. ദു​ൽ​ഖ​റി​ന്റെ​ ​ലാ​ൻ​ഡ്‌​റോ​വ​ർ​ ​ഡി​സ്ക​വ​റി,​ ​നി​സാ​ൻ​ ​പ​ട്രോ​ൾ​ ​കാ​റു​ക​ളും​ ​അ​മി​ത് ​ച​ക്കാ​ല​യ്‌​ക്ക​ലി​ന്റെ​ ​വാ​ഹ​ന​ങ്ങ​ളു​മാ​ണ് ​ക​സ്റ്റം​സ് ​ക​സ്റ്റ​ഡി​യി​ലു​ള്ള​ത്.​ ​കേ​സ് ​ന​ട​പ​ടി​ക​ൾ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​ഇ​വ​രു​ടെ​ ​വാ​ഹ​ന​ങ്ങ​ൾ​ ​വി​ട്ടു​ന​ൽ​കാ​ത്ത​ത്.​ആ​ഡം​ബ​ര​ ​വാ​ഹ​ന​ങ്ങ​ൾ​ ​കേ​ടു​ ​കൂ​ടാ​തി​രി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ് ​സേ​ഫ് ​ക​സ്റ്റ​ഡി​യി​ൽ​ ​ന​ൽ​കി​യ​ത്.​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​അ​വ​സാ​നി​ക്കു​ന്ന​തു​ ​വ​രെ​ ​ഉ​ട​മ​യ്‌​ക്ക് ​വാ​ഹ​നം​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​ല്ല​ ​എ​ത്തി​ച്ച​തെ​ന്ന് ​തെ​ളി​യി​ക്കേ​ണ്ട​ത് ​ഉ​ട​മ​ക​ളു​ടെ​ ​ബാ​ദ്ധ്യ​ത​യാ​ണ്.​ ​കു​റ്റം​ ​തെ​ളി​ഞ്ഞാ​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ണ്ടു​കെ​ട്ടും. ഭൂ​ട്ടാ​നി​ൽ​ ​നി​ന്ന് ​നി​കു​തി​ ​വെ​ട്ടി​ച്ച് 200​ഓ​ളം​ ​വാ​ഹ​ന​ങ്ങ​ൾ​ ​സ്ഥാ​ന​ത്തേ​ക്ക് ​ക​ട​ത്തി​യെ​ന്നാ​ണ് ​ക​സ്റ്റം​സ് ​ക​രു​തു​ന്ന​ത്.​ ​ഇ​വ​യി​ൽ​ 142​ ​എ​ണ്ണ​ത്തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​ക​സ്റ്റം​സ് ​ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ ​ക​ടു​പ്പി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​നി​ര​വ​ധി​ ​ഭൂ​ട്ടാ​ൻ​ ​വാ​ഹ​ന​ങ്ങ​ൾ​ ​കേ​ര​ള​ത്തി​നു​ ​പു​റ​ത്തേ​ക്കു​ ​ക​ട​ത്തി​യെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​ക​സ്റ്റം​സ്.​ ​ഇ​വ​ ​ക​ണ്ടെ​ത്താ​ൻ​ ​ബം​ഗ​ളൂ​രു,​ ​ചെ​ന്നൈ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ക്കും.​ ​ഇ​തി​നാ​യി​ ​ത​മി​ഴ്‌​നാ​ട്,​ ​ക​ർ​ണാ​ട​ക​ ​പൊ​ലീ​സി​ന്റെ​ ​സ​ഹാ​യം​ ​തേ​ടി​യി​ട്ടു​ണ്ട്.