ഡോ.സുനിലിന് അവാർഡ്
Wednesday 08 October 2025 1:49 AM IST
കൊച്ചി: ഇന്ത്യൻ ജിയോഫിസിക്കൽ യൂണിയന്റെ ഈ വർഷത്തെ ആനി തൽവാനി മെമ്മോറിയൽ അവാർഡ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വകുപ്പ് മേധാവി ഡോ.പി.എസ്. സുനിലിന് ലഭിച്ചു. ഭൗമ ശാസ്ത്ര രംഗത്തും ഇന്ത്യൻ ധ്രുവ ഗവേഷണ രംഗത്തും നൽകിയിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്. 2013 മുതൽ എല്ലാ വർഷവും ഐ.ജി.യു നൽകിവരുന്ന അവാർഡ് ആദ്യമായാണ് ഒരു മലയാളി ശാസ്ത്രജ്ഞന് ലഭിക്കുന്നത്. നവംബർ ആദ്യ വാരം ഹൈദരാബാദിലെ ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിൽ നടക്കുന്ന ഐ.ജി.യുടെ 62-ാം വാർഷിക സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.