പ്രതി റിമാൻഡിൽ

Wednesday 08 October 2025 1:48 AM IST

മട്ടാഞ്ചേരി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ ആലപ്പുഴ സ്വദേശി ബിനുവിനെ(26) കുത്തി പരിക്കേൽപ്പിച്ച പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്‌കൊച്ചി വെളി പൊന്നൂഞ്ഞാൽ റോഡിൽ ഇർഫാനാണ്(36) അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ കൂവപ്പാടം ജംഗ്ഷനിൽ മുൻ വൈരാഗ്യത്തെ തുടർന്ന് ബിനുവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ കെ.എ ഷിബിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനസ്, രാജീവ്, എ.എസ്.ഐ. പ്രമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ലിജോ ആന്റണി, വിനോദ്, ഷാരോൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.