അമൃതയിൽ കുടുംബ സംഗമം
കൊച്ചി: എറണാകുളം അമൃത ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കായുള്ള കുടുംബ സംഗമം 'അമൃത സ്പർശം 2025" സംഘടിപ്പിച്ചു. തൃശൂർ സ്വദേശിയായ മൂന്നു വയസുകാരി ഗൗതമി രക്ഷിതാക്കളോടൊപ്പം ചടങ്ങിൽ വിശിഷ്ടാതിഥിയായി. ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ, അമൃത സ്കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ കെ.പി, ഗ്യാസ്ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. ഷൈൻ സദാശിവൻ, ജി.ഐ സർജറി വിഭാഗം പ്രൊഫസർ ഡോ. രാമചന്ദ്രൻ എൻ. മേനോൻ, വിനു വി. നായർ, രാജേഷ് കുമാർ, ബാബു കുരുവിള, മനോജ് കുമാർ എന്നിവർ അമൃത സ്പർശം ചടങ്ങിൽ പങ്കെടുത്തു.