കിഷോർകുമാർ നൈറ്റ് 13ന്
Wednesday 08 October 2025 1:54 AM IST
കൊച്ചി: ലെറ്റ്‌സ് സിംഗ് മ്യൂസിക് ഗ്രൂപ്പ് ഗായകൻ കിഷോർ കുമാറിന്റെ 38-ാം ഓർമ്മദിനമായ 13ന് ഫേസ്ബുക്കിലും യൂ ട്യൂബിലുമായി കിഷോർ കുമാർ നൈറ്റ് അവതരിപ്പിക്കും. സംവിധായകൻ വിജി തമ്പി ഉദ്ഘാടനം നിർവഹിക്കും. കെ.എസ്. ചിത്ര, ജോളി അബ്രഹാം, മിൻമിനി, ചലച്ചിത്രതാരം ശങ്കർ, സംഗീത സംവിധായകൻ ബേണി തുടങ്ങിയവർ അനുസ്‌മരിക്കും. ഗായകരായ പ്രദീപ് സോമസുന്ദരം, മഞ്ജു മേനോൻ, നിത്യാ മാമൻ, തുടങ്ങിയവർ പ്രീ റിക്കോർഡഡ് ലൈവ് ഷോയിൽ പങ്കെടുക്കും. ലെറ്റ്‌സ് സിംഗ് മ്യൂസിക് ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും വൈകിട്ട് 7ന് പരിപാടി ആരംഭിക്കുമെന്ന് ഗ്രൂപ്പ് അഡ്മിൻമാരായ തിരക്കഥാകൃത്തും സംവിധായകനുമായ റഫീക് സീലാട്ടും മനീഷ് പരേഖും ചീഫ് മോഡറേറ്റർ അബ്ദുൽ ഗഫൂർ ഹുസൈനും അറിയിച്ചു.