വാർഡ് സംവരണം: നറുക്കെടുപ്പ് 13 മുതൽ

Wednesday 08 October 2025 2:00 AM IST

കാ​ക്ക​നാ​ട്:​ ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ന്നോ​ടി​യാ​യി​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്,​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത്,​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്,​ ​ന​ഗ​ര​സ​ഭ,​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ളു​ടെ​ ​ന​റു​ക്കെ​ടു​പ്പ് ​തീ​യ​തി​ ​നി​ശ്ച​യി​ച്ചു.​ ​ഈ​ ​മാ​സം​ 13​ ​മു​ത​ൽ​ 16​ ​വ​രെ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്,​ ​ന​ഗ​ര​സ​ഭ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ളു​ടെ​ ​ന​റു​ക്കെ​ടു​പ്പ് ​ന​ട​ക്കും.​കാ​ക്ക​നാ​ട് ​സി​വി​ൽ​ ​സ്റ്റേ​ഷ​ൻ​ ​പ്ലാ​നിം​ഗ് ​ഹാ​ളി​ൽ​ ​രാ​വി​ലെ​ 10​ ​മു​ത​ലാ​ണ് ​ന​റു​ക്കെ​ടു​പ്പ്.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ലെ​ ​സം​വ​ര​ണ​ ​വാ​ർ​ഡു​ക​ൾ​ ​നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള​ ​ന​റു​ക്കെ​ടു​പ്പ് 18​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​വാ​ർ​ഡു​ക​ളു​ടെ​ ​ന​റു​ക്കെ​ടു​പ്പ് ​ഒ​ക്ടോ​ബ​ർ​ 18​ന് ​കൊ​ച്ചി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​