കേരള സർവകലാശാല

Wednesday 08 October 2025 12:26 AM IST

 കേരള സർവകലാശാല ജൂണിൽ നടത്തിയ എം.സി.ജെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എസ്‌സി ബയോടെക്‌നോളജി, എം.എസ്‌സി ബയോകെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ വിഭാഗം എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ അപേക്ഷിച്ചവർ 10നകം അസൽ സർട്ടിഫിക്കറ്റുകളുമായി കാര്യവട്ടം വിദൂര വിദ്യാഭ്യാസവിഭാഗം ഓഫീസിൽ ഹാജരാകണം.

 വിദൂര വിദ്യാഭ്യാസ വിഭാഗം എം.എസ്.സി മാത്തമാ​റ്റിക്സ് കോഴ്സിൽ എസ്.സി, എസ്.ടി വിഭാഗത്തിന് ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്.ഇന്ന് കാര്യവട്ടം വിദൂര വിദ്യാഭ്യാസവിഭാഗം ഓഫീസിൽ ഹാജരാകണം.

 എം.സി.എ മേഴ്സിചാൻസ് ജൂലായ് പരീക്ഷ തിരുവനന്തപുരം ജില്ലയിൽ തൈക്കാട് കിറ്റ്സ്,കൊല്ലം യു.എ.ഇ.എം എന്നീ കേന്ദ്രങ്ങളിൽ നടത്തും.

 ഒക്ടോബർ 6മുതൽ 10വരെ നടത്താൻ നിശ്ചയിച്ചിരുന്നതും പുന:ക്രമീകരിച്ചതുമായ നാലാം സെമസ്​റ്റർ ബി.എസ്‌സി സുവോളജി പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 24ന് ആരംഭിക്കുന്ന രണ്ടാം സെമസ്​റ്റർ എം.എഫ്എ പെയിന്റിംഗ് സ്‌കൾപ്പ്ചർ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 27മുതൽ നടത്തുന്ന ബി.എ /ബി.കോം/ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് /ബി.എസ്‌സി മാത്തമാ​റ്റിക്സ് /ബി.ബി.എ /ബി.സി.എ (വിദൂര വിദ്യാഭ്യാസം) കോഴ്സുകളുടെ മൂന്നും,നാലും സെമസ്​റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.