മണ്ഡലം യോഗം

Tuesday 07 October 2025 11:27 PM IST

പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളി തട്ടിപ്പ് പുറത്തു വന്നതിലൂടെ കേരളം ഭരിക്കുന്നത് തട്ടിപ്പുസംഘമാണെന്ന് കേരള ജനതയ്ക്ക് ബോദ്ധ്യപ്പെട്ടതായി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ പറഞ്ഞു. ബിജെപി മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സ്‌പോൺസേർഡ് കവർച്ചയും കുംഭകോണവുമാണ് കേരളത്തിൽ നടക്കുന്നത്. പിണറായി സർക്കാരിനെതിരെയുള്ള ജനരോഷം തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ടിറ്റു തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി വി അനോജ് കുമാർ, കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംഡി ദിനേശ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗം രാജൻ പെരുമ്പാക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രവീൺ അമ്പാടി, അനീഷ് അമ്പാട്ടു ഭാഗം, സംസ്ഥാന കൗൺസിൽ അംഗം വിനോദ് തോട്ടഭാഗം, യുവമോർച്ച ജില്ലാ പ്രസിഡന്റ് സുമേഷ് വള്ളിക്കാട്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് തോമസ് കരിക്കിനേത്ത്, എസ് സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, ന്യൂനപക്ഷമോർച്ച ജില്ലാ ജനറൽ സെക്രട്ടറി നീതാ ജോർജ് എന്നിവർ പ്രസംഗിച്ചു.