ദേവസ്വം മന്ത്രി രാജിവയ്ക്കണം:വി.ഡി.സതീശൻ കോടതിയെ അംഗീകരിക്കാത്ത നാടകം: മന്ത്രി രാജീവ്

Wednesday 08 October 2025 12:00 AM IST

തിരുവനന്തപുരം: സ്വർണപ്പാളി കടത്ത് ഹൈക്കോടതി ശരിവച്ച പശ്ചാത്തലത്തിൽ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണംപൂശിയ ദ്വാരപാലക ശില്പം ഉയർന്ന നിരക്കിൽ വില്പന നടത്തിയെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. കള്ളന്മാരാണ് ബോർഡിന്റെ തലപ്പത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോഴായിരുന്നു പ്രതിപക്ഷ നേതാവ് സഭയിൽ പ്രതിഷേധം തുടരുകയാണെന്ന് വ്യക്തമാക്കി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എന്നാൽ, ഹൈക്കോടതിയെപ്പോലും അംഗീകരിക്കാത്ത നിലപാടാണ് പ്രതിപക്ഷ നേതാവിന്റേതെന്ന് മന്ത്റി പി.രാജീവ് പറഞ്ഞു. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായി സർക്കാരും ദേവസ്വം മന്ത്റിയും വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വരുമ്പോൾ കോടതിയെപ്പോലും അംഗീകരിക്കാത്ത ഈ നാടകം സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും രാജീവ് പറഞ്ഞു.

ഉന്നത നീതിപീഠത്തിൽ പ്രതിപക്ഷത്തിന് വിശ്വാസം നഷ്ടപ്പെട്ടിട്ട് കാലങ്ങളേറെയായെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കോടതിയിൽ നിന്ന് തുടർച്ചയായ തിരിച്ചടികളാണ് പ്രതിപക്ഷത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയക്കളിയുമായി വരരുതെന്നാണ് സുപ്രീംകോടതി പ്രതിപക്ഷത്തോട് പറഞ്ഞത്. പ്രതിപക്ഷത്തിന് കോടതിയെയും നിയമസഭയെയും ജനങ്ങളെയും ഭയമാണ്. തങ്ങളുടെ ഭീരുത്വം ആവർത്തിച്ച് സഭയിൽ പ്രകടിപ്പിക്കുകയാണ്. സുപ്രീംകോടതിയിൽ പോയ മാത്യു കുഴൽനാടനെ സഭയിൽ കാണാനില്ലല്ലോയെന്നും രാജേഷ് പരിഹസിച്ചു.

മന്ത്റിയുടെ മറുപടിക്ക് പിന്നാലെ ചോദ്യോത്തരവേള ആരംഭിച്ചെങ്കിലും 20 മിനിറ്റ് കഴിഞ്ഞപ്പോൾ നിറുത്തിവച്ചു. 10ന് ശേഷം തുടർന്ന് സമ്മേളിച്ച് നടപടികൾ പൂർത്തിയാക്കി പിരിഞ്ഞു.

നി​യ​മ​നി​ർ​മ്മാ​ണം തു​ട​രും​:​ ​മ​ന്ത്രി​ ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം​:​പ്ര​തി​പ​ക്ഷം​ ​എ​ത്ര​ ​കോ​ലാ​ഹ​ലം​ ​കാ​ട്ടി​യാ​ലും​ ​ജ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​പോ​കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ജ​ന​ങ്ങ​ളു​ടെ​ ​ജീ​വി​ത​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​നി​ല​പാ​ട്.​കോ​ലാ​ഹ​ല​ത്തി​ന് ​പി​ന്നി​ൽ​ ​പ​ബ്ലി​സി​റ്റി​ ​താ​ത്പ​ര്യ​മാ​ണ്.​സ്വ​ർ​ണ​പ്പാ​ളി​ ​വി​ഷ​യ​ത്തി​ൽ​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​കേ​ന്ദ്ര​ഏ​ജ​ൻ​സി​യു​ടെ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​കേ​ന്ദ്ര​ഏ​ജ​ൻ​സി​യൊ​ഴി​കെ​യു​ള്ള​ ​ആ​വ​ശ്യം​ ​ഹൈ​ക്കോ​ട​തി​ ​അം​ഗീ​ക​രി​ച്ചു.​ബി.​ജെ.​പി​യു​ടെ​ ​ഉ​പ​ക​ര​ണ​മാ​ണ് ​കേ​ന്ദ്ര​ഏ​ജ​ൻ​സി.​ചാ​ന​ൽ​ ​ച​ർ​ച്ച​ക​ളി​ൽ​ ​രേ​ഖ​ക​ളു​ണ്ടെ​ന്ന് ​ആ​വ​ർ​ത്തി​ക്കു​ന്ന​ ​എം.​എ​ൽ.​എ​ ​(​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​)​ ​കോ​ട​തി​യി​ൽ​ ​ശ​ങ്ക​രാ​ടി​ ​പ​റ​ഞ്ഞ​ ​കൈ​രേ​ഖ​യാ​ണ് ​കാ​ട്ടി​യ​ത്.​സു​പ്രീം​കോ​ട​തി​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഒ​രു​ ​എം.​എ​ൽ.​എ​യ്ക്ക് ​പ​ത്തു​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​ചു​മ​ത്ത​ട്ടെ​യെ​ന്നാ​ണ് ​ചോ​ദി​ച്ച​ത്.​സു​പ്രീം​കോ​ട​തി​യി​ലും​ ​തോ​റ്റ​തോ​ടെ​ ​ഇ​നി​ ​ഹേ​ഗി​ലെ​ ​അ​ന്താ​രാ​ഷ്ട്ര​ ​കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​പോ​വാ​മെ​ന്നും​ ​മ​ന്ത്രി​ ​പ​രി​ഹ​സി​ച്ചു.

പ്ര​തി​പ​ക്ഷ​ ​ബ​ഹ​ള​ത്തി​നി​ടെ 4​ ​ബി​ല്ലു​ക​ൾ​ ​സ​ഭ​ ​ക​ട​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​പ്പാ​ളി​യി​ൽ​ ​ത​ട്ടി​ ​തു​ട​ർ​ച്ച​യാ​യ​ ​ര​ണ്ടാം​ ​ദി​വ​സ​വും​ ​പ്ര​തി​പ​ക്ഷം​ ​ന​ട​പ​ടി​ക​ൾ​ ​സ്തം​ഭി​പ്പി​ക്കു​ന്ന​തി​നി​ടെ​ ​നാ​ല് ​ബി​ല്ലു​ക​ൾ​ ​ച​ർ​ച്ച​യി​ല്ലാ​തെ അം​ഗീ​കാ​രം​ ​നേ​ടി​ ​സ​ഭ​ ​ക​ട​ന്നു.​രാ​ജ് ​ഭ​വ​ൻ​ ​കൂ​ടി​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​ഇ​വ​യെ​ല്ലാം​ ​നി​യ​മ​ങ്ങ​ളാ​വും. സ​ബ്ജ​ക്ട് ​ക​മ്മി​റ്റി​ക​ൾ​ ​പ​രി​ഗ​ണി​ച്ച് ​ഇ​ന്ന​ലെ​ ​സ​ഭ​യി​ലെ​ത്തി​യ​ ​കേ​ര​ള​ ​പൊ​തു​വി​ല്പ​ന​ ​നി​കു​തി​ ​ബി​ൽ,​ ​കേ​ര​ള​ ​സം​ഘ​ങ്ങ​ൾ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ബി​ൽ,​ ​കേ​ര​ള​ ​ക​യ​ർ​ ​തൊ​ഴി​ലാ​ളി​ ​ഭേ​ദ​ഗ​തി​ ​ബി​ൽ,​ ​കേ​ര​ള​ ​ക​യ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​ ​സെ​സ് ​ബി​ൽ​ ​എ​ന്നീ​ ​ബി​ല്ലു​ക​ളാ​ണ് ​അം​ഗീ​ക​രി​ച്ച​ത്. പ​ഴ​ങ്ങ​ളി​ൽ​ ​നി​ന്നു​ണ്ടാ​ക്കു​ന്ന​ ​ഹോ​ർ​ട്ടി​ ​വൈ​നി​ന് ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വൈ​നി​ന്റേ​തി​ന് ​തു​ല്യ​മാ​യ​ ​വി​ൽ​പ​ന​ ​നി​കു​തി​ ​ചു​മ​ത്താ​ൻ​ ​അ​നു​വ​ദി​ക്കു​ന്ന​ ​ബി​ല്ലാ​ണ് ​അ​തി​ലൊ​ന്ന്.​കോ​ർ​പ​റേ​റ്റ് ​ക​മ്പ​നി​ക​ളു​ണ്ടാ​ക്കു​ന്ന​ ​വൈ​നു​ക​ളു​മാ​യി​ ​മ​ത്സ​രി​ക്കാ​ൻ​ ​സം​സ്ഥാ​ന​ത്തെ​ ​നാ​ട​ൻ​ ​ഹോ​ർ​ട്ടി​വൈ​ൻ​ ​ഉ​ൽ​പാ​ദ​ക​രെ​ ​ത​ള്ളി​വി​ടു​ന്ന​താ​ണ് ​ബി​ൽ. ക​യ​ർ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ക്ഷേ​മ​നി​ധി​ ​വി​ഹി​ത​ത്തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തു​ന്ന​ ​ക​യ​ർ​ ​വ്യാ​പാ​രി​ക​ളെ​ ​ശി​ക്ഷ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ​ക​യ​ർ​ ​ക്ഷേ​മ​നി​ധി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ര​ണ്ടു​ ​ബി​ല്ലു​ക​ൾ.. നേ​ര​ത്തെ​ ​മ​ല​ബാ​റി​ലും​ ​തി​രു​വി​താം​കൂ​ർ​ ​കൊ​ച്ചി​ ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ ​വ്യ​ത്യ​സ്ത​ ​നി​യ​മ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കി​ ​സം​സ്ഥാ​ന​ത്താ​കെ​ ​ഏ​കീ​കൃ​ത​ ​നി​യ​മം​ ​വ​രും. പു​തി​യ​ ​നി​യ​മം​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രു​മ്പോ​ഴും​ ​നി​ല​വി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ ​മു​ഴു​വ​ൻ​ ​സം​ഘ​ങ്ങ​ളു​ടെ​യും​ ​സാ​ധൂ​ക​ര​ണം​ ​ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ ​ക​ല,​ ​കാ​യി​കം,​ ​സാ​ഹി​ത്യം,​ ​സാം​സ്‌​കാ​രി​കം,​ ​വി​ദ്യാ​ഭ്യാ​സം,​ ​ശാ​സ്ത്രം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സം​ഘ​ങ്ങ​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​വ്യ​വ​സ്ഥാ​പി​ത​വും​ ​സു​താ​ര്യ​വു​മാ​ക്കും.