സ്വർണപ്പാളി: രണ്ടാംദിനവും സഭ സ്തംഭിച്ചു..... ശരണംവിളിയുടെ താളത്തിൽ മുദ്രാവാക്യം, കൂക്കിവിളി സ്പീക്കറുടെ മുഖംമറച്ച് ബാനറുകൾ

Wednesday 08 October 2025 12:00 AM IST

തിരുവനന്തപുരം: നടുത്തളത്തിലിറങ്ങി ശരണം വിളിയുടെ താളത്തിൽ മുദ്രാവാക്യം വിളി, മന്ത്രിമാർക്കെതിരെ കൂക്കിവിളി. ശബരിമല സ്വർണപ്പാളി വിവാദത്തിൽ രണ്ടാംദിനവും പ്രതിപക്ഷ ബഹളത്തിൽ നിയമസഭ സ്തംഭിച്ചു. ചോദ്യോത്തരവേള മുതൽ തുടങ്ങിയ പ്രതിഷേധത്തിനൊടുവിൽ നാല് ബില്ലുകൾ ചർച്ചയില്ലാതെ പാസാക്കി 11.15ന് സഭ പിരിഞ്ഞു.

'അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ' എന്നെഴുതിയ ബാനറും പ്ലക്കാർഡുകളുമായാണ് ഇന്നലെയും പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. ചോദ്യോത്തരവേളയിൽ ബഹളം തുടങ്ങിയതോടെ 21-ാംമിനിറ്റിൽ സഭ നിറുത്തിവച്ചു. 9.56ന് വീണ്ടും തുടങ്ങി. ശൂന്യവേള നാലുമിനിറ്റ് നേരത്തെ ആരംഭിച്ചു.

സ്പീക്കർ ശ്രദ്ധക്ഷണിക്കലിലേക്ക് കടന്നതോടെ ബാനറും പ്ലക്കാർഡുകളുമായി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലെത്തി. ബാനറുയർത്തി സ്പീക്കറുടെ മുഖം മറച്ചതോടെ സഭാ നടപടികൾ പലപ്പോഴും തടസപ്പെട്ടു. ''കള്ളന്മാരുടെ കോൺക്ലേവ്, കൊള്ളക്കാരുടെ കോൺക്ലേവ്. രാജിവയ്ക്കൂ, പുറത്തു പോകൂ'' തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിപക്ഷം മുഴക്കി. ആദ്യ ശ്രദ്ധക്ഷണിക്കൽ കഴിഞ്ഞതോടെ സബ്മിഷനുകളുടെ മറുപടി മേശപ്പുറത്തുവയ്ക്കാൻ സ്പീക്കർ നിർദ്ദേശിച്ചു.

പ്രസംഗിക്കാനെഴുന്നേറ്റ മന്ത്രി കെ.എൻ.ബാലഗോപാലിനുനേരെ പ്രതിപക്ഷം കൂക്കിവിളിച്ചു. കൂവിത്തോൽപ്പിക്കാമെന്നു കരുതേണ്ടെന്നും താൻ പറയേണ്ടത് പറഞ്ഞിട്ടേ പോകൂയെന്നും മന്ത്രി തിരിച്ചടിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി പി.രാജീവിനെതിരെയും കൂക്കിവിളിയുണ്ടായി. കോടതികളിൽ നിന്ന് തുടർച്ചയായി തിരിച്ചടിയേറ്റതിന്റെ ജാള്യതയാണ് പ്രതിപക്ഷത്തിനെന്ന് അദ്ദേഹം തിരിച്ചടിച്ചു. മന്ത്രി വി.എൻ.വാസവൻ രാജിവയ്ക്കണമെന്നും ദേവസ്വംബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു.

സഹകരിക്കണം: സ്പീക്കർ

സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടു. തുടർച്ചയായ സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷനേതാവ് മുൻകൈയെടുക്കണം. പ്രധാന ബില്ലുകൾ പരിഗണിക്കുമ്പോൾ ഇത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇതേക്കുറിച്ച് ഗൗരവമായ പുന:പരിശോധന വേണമെന്നും വ്യക്തമാക്കി.

''ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ശേഷവും നടത്തുന്ന സമരം പ്രതിഷേധാർഹമാണ്

-മന്ത്രി പി.രാജീവ്

''പ്രതിപക്ഷത്തിന്റെ ലക്ഷ്യം പുകമറയുണ്ടാക്കുകയാണ്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിൽ കാര്യങ്ങൾ പുറത്തുവരട്ടെ

-മന്ത്രി കെ.എൻ.ബാലഗോപാൽ,

'​ഹി​ന്ദി​യി​ലെ​ ​മു​ദ്രാ​വാ​ക്യം ഡ​ൽ​ഹി​യി​ൽ​ ​അ​റി​യി​ക്കാ​ൻ'

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​ർ​ണ​പ്പാ​ളി​ ​വി​വാ​ദ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​'​'​ചോ​ർ​ ​ഹെ,​ ​ചോ​ർ​ ​ഹെ,​ ​എ​ൽ.​ഡി.​എ​ഫ് ​ചോ​ർ​ ​ഹെ​ ​'​'​ ​(​ഭ​ര​ണ​പ​ക്ഷം​ ​ക​ള്ള​ന്മാ​ർ​)​ ​എ​ന്ന് ​ഹി​ന്ദി​യി​ലും​ ​'​'​ ​ഗോ​ ​ബാ​ക്ക്,​ ​ഗോ​ ​ബാ​ക്ക്,​ ​എ​ൽ.​ഡി.​എ​ഫ് ​ഗോ​ ​ബാ​ക്ക് ​എ​ന്ന് ​ഇം​ഗ്ലീ​ഷി​ലും​ ​നി​യ​മ​സ​ഭ​യി​ൽ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ച് ​പ്ര​തി​പ​ക്ഷം.​ ​ഹി​ന്ദി​യി​ലു​ള്ള​ ​മു​ദ്രാ​വാ​ക്യം​ ​ഡ​ൽ​ഹി​യി​ലെ​ ​എ.​ഐ.​സി.​സി​ ​നേ​തൃ​ത്വ​ത്തി​ന് ​മ​ന​സി​ലാ​കാ​നാ​ണെ​ന്ന് ​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ലി​ന്റെ​ ​പ​രി​ഹാ​സം.​ ​വ​യ​നാ​ട്ടി​ലെ​ ​പു​ന​ര​ധി​വാ​സ​ത്തി​ന് ​സ​ഹാ​യം​ ​ന​ൽ​കാ​ത്ത​ ​മോ​ദി​ക്കെ​തി​രെ​ ​'​'​കം​ ​ഹേ,​ ​കം​ ​ഹേ,​ ​എ​ൻ.​ഡി.​ആ​ർ.​എം.​എ​ഫ് ​കം​ ​ഹേ​'​'​ ​(​കേ​ന്ദ്ര​സ​ഹാ​യം​ ​കു​റ​വാ​ണ്)​ ​എ​ന്നു​കൂ​ടി​ ​ഹി​ന്ദി​യി​ൽ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ക്ക​ണ​മെ​ന്നും​ ​ഉ​പ​ദേ​ശം.

'​'​സ്വ​ർ​ണം​ ​ക​ട്ട​ ​വ​കു​പ്പേ​താ,​ ​പ​റ​യൂ​ ​പ​റ​യൂ​ ​സ്പീ​ക്ക​റേ,​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ ​കാ​ണു​ന്നി​ല്ലേ​'​'​ ​എ​ന്ന് ​സ്പീ​ക്ക​ർ​ക്കെ​തി​രെ​യും​ ​പ്ര​തി​പ​ക്ഷം​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​ച്ചു.​ ​ഹി​ന്ദി​യി​ലെ​ ​മു​ദ്രാ​വാ​ക്യം​ ​വി​ളി​യു​ടെ​ ​വീ​ഡി​യോ​ ​എ​ടു​ത്ത് ​ഡ​ൽ​ഹി​യി​ലു​ള്ള​വ​ർ​ക്ക് ​കൊ​ടു​ക്കാ​മെ​ന്നും​ ​കേ​ര​ള​ത്തി​ൽ​ ​ചെ​ല​വാ​കി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​ബാ​ല​ഗോ​പാ​ൽ.​ ​ആ​ർ.​എ​സ്.​എ​സ് ​സ​മ​ര​ത്തി​ലും​ ​ഇ​തേ​ ​മു​ദ്രാ​വാ​ക്യ​മാ​ണ് ​ഉ​യ​ർ​ന്ന​ത്.​ ​ഒ​രേ​ ​ആ​ൾ​ ​എ​ഴു​തി​ക്കൊ​ടു​ത്ത​താ​ണോ​ ​എ​ന്ന​റി​യി​ല്ലെ​ന്നും​ ​പ​രി​ഹ​സി​ച്ചു.

പ​ണ്ട് ​ഏ​റ്റു​മാ​നൂ​ര​പ്പ​ന്റെ​ ​വി​ഗ്ര​ഹം​ ​മോ​ഷ്ടി​ച്ച​ത് ​കെ.​എ​സ്.​യു​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​സ്റ്റീ​ഫ​നാ​യി​രു​ന്നു.​ ​ഈ​ ​നാ​ട്ടി​ൽ​ ​ദൈ​വ​ങ്ങ​ൾ​ക്കും​ ​ദൈ​വ​വി​ശ്വാ​സി​ക​ൾ​ക്കും​ ​ഏ​റ്റ​വു​മ​ധി​കം​ ​വി​ശ്വ​സി​ക്കാ​വു​ന്ന​ത് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​നെ​യാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.