സ്വർണപ്പാളി: വീഴ്ചയിൽ പങ്കില്ലെന്ന് മുരാരി ബാബു

Wednesday 08 October 2025 12:00 AM IST

ആലപ്പുഴ: ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട വീഴ്ചയിൽ പങ്കില്ലെന്നും ചെമ്പ്​ പാളിയെന്ന​ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്നും ഹരിപ്പാട്​ ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറും ശബരിമല മുൻ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫീസറുമായ ബി.മുരാരി ബാബു. താൻ നൽകിയത് പ്രാഥമികറിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്കുശേഷം അനുമതി നൽകുന്നത് മുകളിലുള്ള ഉദ്യോഗസ്ഥരാണ്.

വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ല. മേൽക്കൂരയിൽ മാത്രമെന്ന് സംശയമുണ്ട്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്​. ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും നേരിയ തോതിലാണ് സ്വർണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞത്. താൻ കണ്ടകാര്യമാണ്​ എഴുതിയത്​.

എല്ലാനടപടിക്രമവും പാലിച്ചാണ്​ റിപ്പോർട്ട്​ നൽകിയത്​. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയെത്തുടർന്നാണ്​ താൻ തന്ത്രിയുടെ അനുമതി​ തേടിയത്​. ചെമ്പ്​ പാളി​വച്ച്​ പൊതിഞ്ഞതാണെന്നാണ്​ പറഞ്ഞത്​. കതകിന് ഒരു നിറവും കട്ടിളയ്ക്ക് മറ്റൊരു നിറവുമാകാൻ ആകാൻ പാടില്ല. അതുകൊണ്ടാണ് കട്ടിളയുടെ പാളിയും കൊണ്ടുപോയത്. കട്ടിളയും ചെമ്പ് പാളിയിൽ സ്വർണം പൂശിയതാണ്. അതുകൊണ്ടാണ് നിറം മങ്ങിയത്. കട്ടിളയിലും രേഖയിൽ എഴുതിയത് ചെമ്പു പാളി എന്നാണ്. സർട്ടിഫൈ ചെയ്യേണ്ടത് സ്മിത്താണ്.

'അതിനു മുമ്പ്

സ്ഥാനമൊഴിഞ്ഞു'

സ്വർണപ്പാളി കൈമാറുമ്പോൾ താൻ ചുമതലയിൽ ഇല്ലായിരുന്നുവെന്ന് മുരാരി ബാബു. അതിന് മൂന്നുദിവസം മുമ്പ് സ്ഥാനം ഒഴിഞ്ഞു. മഹസറിൽ താൻ ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ട്. ദ്വാരപാലക ശില്പങ്ങളിലുള്ളത് ചെറിയശതമാനം സ്വർണം മാത്രമാണ്. അടിസ്ഥാന ലോഹം എന്താണ് എന്നാണ് എഴുതുന്നത്. അതുകൊണ്ടാണ് രേഖകളിൽ ചെമ്പുപാളിയെന്ന്​ എഴുതിയത്.

ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​മാ​യി ബ​ന്ധ​മി​ല്ല​:​എ.​അ​ജി​കു​മാർ

കാ​യം​കു​ളം​:​ശ​ബ​രി​മ​ല​യി​ലെ​ ​വി​വാ​ദ​ ​സ്പോ​ൺ​സ​ർ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പോ​റ്റി​യു​മാ​യി​ ​ത​നി​ക്ക് ​യാ​തൊ​രു​ ​ബ​ന്ധ​വു​മി​ല്ലെ​ന്ന് ​സി.​പി.​ഐ​ ​നേ​താ​വും​ ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അം​ഗ​വു​മാ​യ​ ​അ​ഡ്വ.​എ.​അ​ജി​കു​മാ​ർ.​കാ​യം​കു​ളം​ ​ക​ണ്ണ​മ്പ​ള്ളി​ ​ഭാ​ഗം​ ​അ​റ​യ്ക്ക​ൽ​ ​ക്ഷേ​ത്രം​ ​ട്ര​സ്റ്റ് ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​ബം​ഗ​ളൂ​രു​വി​ലെ​ ​മൂ​ന്ന് ​അ​യ്യ​പ്പ​ ​ഭ​ക്ത​ർ​ ​ന​ൽ​കി​യ​ ​തു​ക​ ​ഉ​പ​യോ​ഗി​ച്ച് ​ര​ണ്ട് ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വീ​ടു​ക​ൾ​ ​നി​ർ​മ്മി​ച്ച് ​ന​ൽ​കി​യി​രു​ന്നു.​വീ​ടു​ക​ളു​ടെ​ ​താ​ക്കോ​ൽ​ ​ദാ​നം​ ​യു.​പ്ര​തി​ഭ​ ​എം.​എ​ൽ.​എ​യും​ ​ഞാ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​വ​ഹി​ച്ച​ത്.​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​പോ​റ്റി​യെ​ ​ആ​ദ​രി​ച്ചു.​അ​റ​യ്ക്ക​ൽ​ ​അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രി​ ​ക്ഷേ​ത്ര​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​അം​ഗ​മാ​യ​ ​ബി​നു​വാ​ണ് ​ബം​ഗ​ളൂ​രു​വി​ലെ​ ​അ​യ്യ​പ്പ​ ​ഭ​ക്ത​രാ​യ​ ​ര​മേ​ശ്,​രാ​ഘ​വേ​ന്ദ്ര,​പ്ര​സാ​ദ് ​എ​ന്നി​വ​രു​ടെ​ ​കാ​ര്യം​ ​ത​ന്നോ​ട് ​പ​റ​ഞ്ഞ​ത്.2025​ ​മേ​യ് 25​ന് ​അ​റ​യ്ക്ക​ൽ​ ​ക്ഷേ​ത്ര​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​ ​സം​ഘ​ടി​പ്പി​ച്ച​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ഭ​വ​ന​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​ണം​ ​സം​ബ​ന്ധി​ച്ച​ ​പ്ര​വ​ർ​ത്തി​ക​ൾ​ക്കും​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യി​ട്ടു​ള്ള​ത് ​ക്ഷേ​ത്ര​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​യാ​ണ്.​സ്പോ​ൺ​സ​ർ​മാ​രു​ടെ​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​സ​ഹി​തം​ ​പ​ങ്കെ​ടു​ത്താ​ണ് ​താ​ക്കോ​ൽ​ ​കൈ​മാ​റി​യ​ത്.​സ്പോ​ൺ​സ​ർ​മാ​രു​ടെ​ ​സ​ഹാ​യി​യാ​യാ​ണ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​പോ​റ്റി​ ​വ​ന്ന​ത്.​മ​റ്റ് ​പ്ര​ച​ര​ണ​ങ്ങ​ൾ​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​ണെ​ന്നും​ ​അ​ജി​കു​മാ​ർ​ ​പ​റ​ഞ്ഞു.

സ്വ​ർ​ണ്ണ​പ്പാ​ളി​ ​അ​ന്വേ​ഷ​ണം​ ​ശ​രി​യായ ദി​ശ​യി​ൽ​:​ ​സു​കു​മാ​ര​ൻ​ ​നാ​യർ

ച​ങ്ങ​നാ​ശേ​രി​:​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​പ്പാ​ളി​ ​വി​ഷ​യ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ശ​രി​യാ​യ​ ​ദി​ശ​യി​ലാ​ണെ​ന്ന് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ടി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​ർ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക് ​അ​ന്വേ​ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ​ ​സ​മ​യം​ ​ന​ൽ​ക​ണം.​ ​കൃ​ത്യ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​ ​കു​റ്റ​ക്കാ​രെ​ ​ക​ണ്ടെ​ത്തു​ക​യും​ ​ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ക​യും​ ​വേ​ണം.​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്ത് ​വീ​ഴ്ച്ച​യു​ണ്ടാ​വു​ക​യോ,​ ​കേ​സ് ​ഒ​തു​ക്കി​തീ​ർ​ക്കാ​ൻ​ ​ശ്ര​മ​മു​ണ്ടാ​വു​ക​യോ​ ​ചെ​യ്താ​ൽ​ ​സം​ഘ​ട​ന​ ​പ്ര​തി​ക​രി​ക്കും.​ ​കേ​ന്ദ്ര​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് ​പി​ന്നി​ൽ​ ​രാ​ഷ്ട്രീ​യ​മു​ത​ലെ​ടു​പ്പാ​ണ്.

കു​ന്ന​ത്തു​പ​റ​മ്പ് ​ശി​വ​ ​ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ​ത്തി​ലും​ ​കു​റ​വ്

മു​ക്കം​:​ ​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​നു​ ​കീ​ഴി​ലു​ള്ള​ ​നീ​ലേ​ശ്വ​രം​ ​ക​ല്ലു​രു​ട്ടി​ ​കു​ന്ന​ത്തു​പ​റ​മ്പ് ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ​ ​കാ​ണി​ക്ക​യാ​യി​ ​ല​ഭി​ച്ച​ ​സ്വ​ർ​ണ​ ​ഉ​രു​പ്പ​ടി​ക​ളി​ൽ​ ​കു​റ​വു​ള്ള​താ​യി​ ​പ​രാ​തി.​ ​ദേ​വ​സം​ ​ബോ​ർ​ഡ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​മു​ര​ളീ​ധ​ര​ന്റെ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​സ്വ​ർ​ണ​ ​ഉ​രു​പ്പ​ടി​ക​ളി​ൽ​ ​കു​റ​വു​ള്ള​താ​യി​ ​ക​ണ്ട​ത്.​ 2023​ ​ൽ​ ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​വ​ർ​ ​പു​തി​യ​ ​ഭാ​ര​വാ​ഹി​ക​ൾ​ക്ക് ​അ​ധി​കാ​രം​ ​കൈ​മാ​റു​മ്പോ​ൾ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​സാ​ധ​ന​ങ്ങ​ളി​ലാ​ണ് ​കു​റ​വു​ ​വ​ന്ന​ത്.​ 32​ ​സ്വ​ർ​ണ​ച​ന്ദ്ര​ക​ല,​ 12​ ​സ്വ​ർ​ണ​ ​താ​ലി,​ ​മൂ​ന്ന് ​സ്വ​ർ​ണ​ ​പൊ​ട്ട്,​ ​ഒ​രു​ ​സ്വ​ർ​ണ​ ​മ​ണി​ ​എ​ന്നി​വ​യാ​ണ് ​അ​ന്നു​ണ്ടാ​യി​രു​ന്ന​ത്.​ ​ഈ​ ​മാ​സം​ ​നാ​ലി​ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ആ​റ് ​സ്വ​ർ​ണ​ ​ച​ന്ദ്ര​ക്ക​ല​യാ​ണ് ​ക​ണ്ട​ത്.​ ​നാ​ല് ​താ​ലി​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​അ​വ​ ​റോ​ൾ​ഡ് ​ഗോ​ൾ​ഡാ​ണ്.​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ക്ഷേ​ത്ര​സ​മി​തി​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​സു​നി​ത്,​ ​സെ​ക്ര​ട്ട​റി​ ​സ​ന്തോ​ഷ് ​എ​ന്നി​വ​ർ​ ​മു​ക്കം​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.