ധർണ ഇന്ന്
Tuesday 07 October 2025 11:38 PM IST
അടൂർ : നിർദ്ദിഷ്ട ശബരി വിമാനത്താവളം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊടുമൺ പ്ലാന്റേഷനിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ചിഫ് ജസ്റ്റീസിന്റെ പരാമർശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10. 30 ന് പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് മുന്നിൽ ശബരി കൊടുമൺ വിമാനത്താവള ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ധർണ നടക്കും. പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് സഭ സീനിയർ കോർ എപ്പിസ്കോപ്പ തോമസ് മുട്ടുവേലി ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ ഡോ. വർഗീസ് പേരയിൽ, സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് കൺവീനർ മാത്യു പാലക്കുന്നത്ത് എന്നിവർ അറിയിച്ചു.