കല്ലുങ്കൽ - അഴകശേരി റോഡ് നവീകരിച്ചു
തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ പി.എം.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 90,35,995 രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച കല്ലുങ്കൽ - അഴകശേരി റോഡ് തുറന്നുകൊടുത്തു. ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം നിർവഹിച്ചു. എം.പി യുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി 1.14 കിലോമീറ്റർ നീളത്തിലാണ് ഉന്നത നിലവാരത്തിൽ റോഡ് നവീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈലേഷ് കുമാർ, ബ്ലോക്ക് ഡിവിഷൻ മെമ്പർ വിശാഖ് വെൺപാല, പഞ്ചായത്ത് അംഗങ്ങളായ പ്രീതിമോൾ, ഷേർളി മാത്യു, ഗിരീഷ് കുമാർ, ജിജോ ചെറിയാൻ, പി.വൈശാഖ്, ഗ്രേസി അലക്സാണ്ടർ, യു.ഡി.എഫ് ചെയർമാർ വർഗീസ് മാമൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, അഭിലാഷ് വെട്ടിക്കാടൻ, കെ.ജെ.മാത്യൂസ്, ജോൺസൺ വെൺപാല, ടോണി ഇട്ടി, സജു ശാമുവേൽ എന്നിവർ പ്രസംഗിച്ചു.