ഇംഗ്ളണ്ടിന് രണ്ടാം വിജയം
Tuesday 07 October 2025 11:40 PM IST
ഗോഹട്ടി : ബംഗ്ളാദേശിന് എതിരായ വനിതാ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ നാലുവിക്കറ്റിന് വിജയിച്ച് ഇംഗ്ളണ്ട്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശ് 49.4 ഓവറിൽ 178 റൺസിന് ആൾഔട്ടായപ്പോൾ 23 പന്തുകൾ ബാക്കിനിൽക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ ഇംഗ്ളണ്ട് ലക്ഷ്യത്തിലെത്തി. 79 റൺസടിച്ച ഹീതർനൈറ്റും 32 റൺസ് നേടിയ ക്യാപ്ടൻ നാറ്റ്ഷീവർ ബ്രണ്ടുമാണ് ഇംഗ്ളണ്ടിന് ചേസിംഗ് വിജയമൊരുക്കിയത്.
ശോഭന മൊസ്ട്രായ് (60), റെബേയ ഖാൻ (43*), ഷർമിൻ അക്തർ (30) എന്നിവരാണ് ബംഗ്ളാദേശിനായി പൊരുതിയത്. ഇംഗ്ളണ്ടിനായി സോഫീ എക്കിൾസ്റ്റൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരങ്ങളിൽ ബംഗ്ളാദേശ് പാകിസ്ഥാനെയും ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്കയേയും തോൽപ്പിച്ചിരുന്നു.
ഇന്നത്തെ മത്സരം
പാകിസ്ഥാൻ Vs ഓസ്ട്രേലിയ