ഫെലോഷിപ്പ് അപേക്ഷ 14വരെ

Wednesday 08 October 2025 12:43 AM IST

തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സി.എം റിസർച്ചർ ഫെല്ലോഷിപ്പിന് 14വരെ അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന നടത്തി അംഗീകരിച്ച് 14ന് വൈകിട്ട് 5നകം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെത്തിക്കണം.