ആയുർവേദ,ഹോമിയോ പ്രവേശനം
Wednesday 08 October 2025 12:54 AM IST
തിരുവനന്തപുരം: ആയുർവേദ,ഹോമിയോ,സിദ്ധ,യുനാനി,അഗ്രികൾച്ചർ,ഫോറസ്ട്രി,ഫിഷറീസ്,വെറ്ററിനറി,കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്,ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്,ബി.ടെക് ബയോടെക്നോളജി (അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിൽ) കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. 10ന് വൈകിട്ട് നാലിനകം കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. ഹെൽപ്പ് ലൈൻ- 0471 –2332120, 2338487.