ഹെൽമെറ്റ് കർശനമാക്കണം

Wednesday 08 October 2025 1:26 AM IST

ന്യൂഡൽഹി: ഇരുചക്ര വാഹനം ഓടിക്കുന്നയാളും സഹയാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് സുപ്രീംകോടതി. ക്യാമറ അടക്കം ഇ-എൻഫോഴ്സ്‌മെന്റ് സംവിധാനം ഉപയോഗിച്ച് സംസ്ഥാന സർക്കാരുകൾ ഹെൽമറ്റ് ധരിക്കൽ കർശനമാക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഡോ. എസ്. രാജശേഖരൻ സമർപ്പിച്ച പൊതുതാത്പര്യഹ‌‌ർജിയിലാണിത്. പിഴ ഈടാക്കൽ, ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ തുടങ്ങി എന്തൊക്കെ നടപടികൾ സ്വീകരിച്ചെന്ന് കോടതിയെ അറിയിക്കണം. ഏഴു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും. തീക്ഷണവെളിച്ചമുള്ള എൽ.ഇ.ഡി ഹെ‌ഡ്ലൈറ്റുകൾ, ചുവന്ന - നീല നിറത്തിലുള്ള ബീക്കൺ ലൈറ്റുകൾ, സൈറണുകൾ എന്നിവയുടെ ദുരുപയോഗവും തടയണം. നിയമവിരുദ്ധമായി വിപണിയിലുള്ള ബീക്കൺ ലൈറ്റുകൾ, സൈറണുകൾ എന്നിവ നിരോധിക്കുകയും പിടിച്ചെടുക്കുകയും വേണം. ഇത് ഉപയോഗിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കണം.