1200 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി
Wednesday 08 October 2025 12:35 AM IST
ചാത്തന്നൂർ: പിക്ക് അക്ക് വാഹനത്തിൽ കടത്തിക്കൊണ്ടുവന്ന 1200 കിലോ പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു. ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്പെക്ടർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ കൊല്ലം മയ്യനാട് കൂട്ടിക്കട റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നാണ് 120 ചാക്കുകളിലെത്തിച്ച പുകയില ഉത്പനങ്ങൾ പിടിച്ചെടുത്തത്. ശംഭു, ഹാൻസ്, കൂൾ, ഗണേഷ് എന്നിവയാണ് പിടിച്ചെടുത്തത്. 15 ലക്ഷം രൂപയിലധികം വിലമതിക്കും. വടക്കേവിള അയത്തിൽ തൊടിയിൽ വീട്ടിൽ അൻഷാദിനെ (32) പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് നിഷാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.മുഹമ്മദ് ഷെഹിൻ, മുഹമ്മദ് സഫർ, അർജുൻ, സിജു രാജ് എന്നിവരുടെ നേതൃത്വതിലായിരുന്നു റെയ്ഡ്.