പി.എസ്.സി അഭിമുഖം

Wednesday 08 October 2025 12:36 AM IST

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 592/2023) തസ്തികയിലേക്ക് 10ന് പി.എസ്.സി.ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

കേരള പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സൈന്റിഫിക്ക് ഓഫിസർ (ബയോളജി) (കാറ്റഗറി നമ്പർ 634/2023) തസ്തികയിലേക്ക് 15,16,17ന് പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും.

സർട്ടിഫിക്കറ്റ് പരിശോധന ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ (ഫിസിക്സ്) (കാറ്റഗറി നമ്പർ 507/2024) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന 9ന് നടത്തും . മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി (കാറ്റഗറി നമ്പർ 124/2024) തസ്തികയുടെ സർട്ടിഫിക്കറ്റ് പരിശോധന 9ന് നടത്തും .

വകുപ്പുതല പരീക്ഷ 2025 ജൂലായ് വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല പരീക്ഷകൾ ഈ മാസം 16,22,23,27,28,29 നവംബർ 1,3,4,5,6,7 തീയതികളിൽ ഓൺലൈനായി നടത്തും.