ചിത്രരചന മത്സര വിജയികൾ
Wednesday 08 October 2025 12:41 AM IST
കൊല്ലം: കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും കൊല്ലം ടൗൺ യു.പി.എസിൽ നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. എച്ച്.എസ് വിഭാഗത്തിൽ കൊട്ടാരക്കര സർക്കാർ എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസിലെ എ.ആർ അദ്വൈത, കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് വി.എച്ച്.എസ്.എസിലെ എസ്.ശ്രേയദത്ത് എന്നിവർ ഒന്നും രണ്ടും സ്ഥാനം നേടി. യു.പി വിഭാഗത്തിൽ പട്ടത്താനം സർക്കാർ എസ്.എൻ.ഡി.പി യു.പി എസിലെ വി.സാവൻ സുഗുണൻ, ചെറുപുഷ്പം സെൻട്രൽ സ്കൂളിലെ ഇ.അതിഥി ദേവി, എൽ.പി വിഭാഗത്തിൽ മയ്യനാട് ശാസ്താംകോവിൽ ജി.എം എൽ.പി.എസിലെ വി.എസ്.ഇഷാൻ, കിഴവൂർ എസ്.എൻ പബ്ലിക് സ്കൂളിലെ ഹൃദ്യരാജ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.