ഓട്ടോഡ്രൈവർക്ക് മർദ്ദനം

Wednesday 08 October 2025 12:43 AM IST

കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് നാലംഗ സംഘം ഓട്ടോറിക്ഷ ‌‌ഡ്രൈവറെ മർദ്ദിച്ചു. വെള്ളിമൺ വെട്ടിലിൽ കലുങ്ക് അലൻ ഭവനത്തിൽ യേശുദാസിനെയാണ് (48) സംഘം ക്രൂരമായി മർദ്ദിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ കേരളപുരം ജംഗ്ഷനിലായിരുന്നു സംഭവം. ഓട്ടം പോകാനായി കൊല്ലം - കൊട്ടാരക്കര റോഡിൽ യു ടേൺ എടുത്ത സമയം ഇവിടേക്കെത്തിയ കാറിലുണ്ടായിരുന്ന പ്രതികൾ നിറുത്താതെ ഹോണടിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. കാറിന് പുറത്തിറങ്ങിയ പ്രതികൾ യേശുദാസിനെ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് പ്രതികളിലൊരാൾ കത്തിയെടുത്ത് വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടയിൽ യേശുദാസിന്റെ കൈയ്ക്ക് പരിക്കേറ്റു. യേശുദാസ് നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് കേസെടുത്തു.