അവാർഡ് വിതരണം
Wednesday 08 October 2025 12:45 AM IST
കുണ്ടറ: കുണ്ടറ ഫാസ് 27-ാം വാർഷികവും വിദ്യാഭ്യാസ അവാർഡ് വിതരണവും ഫാസ് ഹാളിൽ പി.സി.വിഷ്‌ണുനാഥ് എം.എൽ.എ ഉദ്‌ഘാടനം ചെയ്‌തു. പരീക്ഷകളിൽ മികച്ച വിജയം നേടിയ ഫാസ് അംഗങ്ങളുടെ മക്കളെയും പ്രദേശത്തെ മികച്ച സ്‌കൂളുകളെയും അനുമോദിച്ചു. രാഷ്‌ട്രപതിയുടെ കരകൗശല പുരസ്‌കാരം നേടിയ ബി.രാധാകൃഷ്‌ണപിള്ള, ഡബിംഗ് ആർട്ടിസ്‌റ്റ് കിരൺമോഹൻ, ബി.എഡ് റാങ്ക് ജേതാവ് ചിന്താലക്ഷ്മി എന്നിവരെയും ആദരിച്ചു. സീരിയൽ താരം ഐശ്വര്യ ലക്ഷ്മി സംസാരിച്ചു. ഫാസ് പ്രസിഡന്റ് കെ.ജി.കോശി അദ്ധ്യക്ഷനായി. സെക്രട്ടറി പി.എം.എ.റഹ്‌മാൻ, ട്രഷറർ ജി.കൃഷ്‌ണപിള്ള, അജയകുമാർ, എം.പി.ശ്രീകുമാർ, എം.കെ.ലാലു എന്നിവർ സംസാരിച്ചു. ചുങ്കത്ത് ജൂവലറിയുമായി ചേർന്നാണ് ഫാസ് വിദ്യാഭ്യാസ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.