'വിഷൻ 2031'സെമിനാർ 17ന് കളമശ്ശേരിയിൽ

Wednesday 08 October 2025 1:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല വളർച്ച വിലയിരുത്താനും ഭാവി വികസനം ആസൂത്രണം ചെയ്യാനുമായി സർവെ- ഭൂരേഖ വകുപ്പ് 'വിഷൻ 2031' എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിക്കും. 2031ഓടെ കേരളം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാട് രൂപീകരിക്കാനും ആശയങ്ങൾ ശേഖരിക്കാനും ലക്ഷ്യമിട്ടാണ് സെമിനാർ. ഒക്ടോ.17ന് രാവിലെ 9ന് എറണാകുളം കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷൻ ഡിജിറ്റൽ ഹബിലാണ് സെമിനാർ. മന്ത്രി കെ.രാജൻ അദ്ധ്യക്ഷത വഹിക്കും.സേവനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ സങ്കേതികവിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്തണം, നിയമനിർമ്മാണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും. ചർച്ചകളിലൂടെ രൂപംകൊള്ളുന്ന ആശയങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി ''കേരളത്തിന്റെ 2031ലെ വികസന വീക്ഷണത്തിന്'' അനുയോജ്യമായ റോഡ്മാപ്പ് തയ്യാറാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. എറണാകുളം ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗം കളമശ്ശേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ സെൽമ അബൂബക്കർ ഉദ്ഘാടനം ചെയ്തു.