ബസിൽ ശുചിത്വമില്ല: അസി. ഡിപ്പോ എൻജിനിയർക്കെതിരെ നടപടി
Wednesday 08 October 2025 2:50 AM IST
ആലുവ: കെ.എസ്.ആർ.ടി.സി ബസിൽ ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് ആലുവ അസി. ഡിപ്പോ എൻജിനിയർക്കെതിരെ നടപടി. സി.എം.ഡി സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എ.ഡി.ഇ കെ.ടി. ബൈജുവിനെ അഞ്ച് ദിവസത്തേക്ക് നിർബന്ധിത തിരുത്തൻ പരിശീലനത്തിനായി തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിംഗ് സെന്റിറിലേക്ക് അയച്ചത്. സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിൽ രണ്ടാമതും നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ശുചിത്വമില്ലായ്മയിലാണ് നടപടി. നേരത്തെ പരിശോധന നടത്തിയപ്പോഴും ശുചിത്വമില്ലായ്മ കണ്ടെത്തിയിരുന്നു. 64 ബസുകളാണ് ആലുവ ഡിപ്പോയിൽ ഉള്ളത്. ഇവ വൃത്തിയാക്കുന്നതിന് രണ്ട് താത്കാലിക ജീവനക്കാരാണുള്ളത്.