'വഴി അറിയാമായിരുന്നെങ്കിൽ ഇറങ്ങി ഓടമായിരുന്നു'; നായയുടെ വീഡിയോ കണ്ട് ചിരിയടക്കാൻ ആവാതെ സെെബർ ലോകം

Wednesday 08 October 2025 2:25 PM IST

ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അതിൽ നായകളുടെ വീഡിയോ ആണെങ്കിൽ പിന്നെ പറയേണ്ട. അതിന് നിരവധി കാഴ്ചക്കാരും ഉണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നായയെ ഒരാൾ തന്റെ വണ്ടിയിൽ നിർത്തികൊണ്ടുപോകുന്നതാണ് വീഡിയോയിൽ ഉള്ളത്.

എന്നാൽ ഇടയ്ക്ക് റോഡിൽ വച്ച് ഈ നായ ഇറങ്ങുന്നതും അതെ വണ്ടിയിൽ തന്നെ തിരികെ കയറുന്നതും കാണാം. വളരെ ക്യൂട്ടാണ് വീഡിയോയെന്നാണ് പലരുടെയും അഭിപ്രായം. ആരെയും കടിക്കാതിരിക്കാൻ നായയുടെ വായിൽ ഒരു മാസ്കും ഉടമ ഇട്ടിട്ടുണ്ട്. വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്.

'പട്ടി സാർ : മൊയലാളി ഞാൻ അടുത്ത ജംഗ്ഷനിൽ ഉണ്ടാവും ഒരു ചായ കുടിച്ചിട്ട് വരാം ',​ 'മൊയലാളി ഞാനിറങ്ങി ഓടട്ടെ',​ 'പറപ്പിക്ക് പാപ്പാ',​ 'ലെ പട്ടി സെർ : ഹോ ആളുകളൊക്കെ നടന്നു പോകുന്നത് കണ്ടിട്ട് കൊതിയാവുന്നു',​ 'പച്ച കത്തിയത് കണ്ടില്ലേ മൊയ്ലാളി …. പറപ്പിച്ച് വിട്ടേ,​ 'വഴി അറിയാമായിരുന്നെങ്കിൽ ഇറങ്ങി ഓടമായിരുന്നു ',​ 'നടന്നു പോയിരുന്നേ ഇതിലും വേഗം എത്തിയേനെട,​ 'മൊയലാളി പിന്നിനു വാ ഞാൻ ഫ്രണ്ടിന് പോകാം',​ 'പട്ടി : ഞാൻ മുന്നിൽ ഓടട്ടെ മൊയലാളി' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.