പൊന്മുടിയിൽ രണ്ടുമാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
Wednesday 08 October 2025 4:43 PM IST
ഇടുക്കി: പൊന്മുടി ജലാശയത്തില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തി. പുരുഷന്റെ രണ്ട് മാസം പഴക്കമുള്ളതെന്ന് സംശയിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. പൊന്മുടി കൊമ്പൊടിഞ്ഞാല്‍ ഭാഗത്ത് ജലാശയത്തിന്റെ കരയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ജലാശയത്തിലെ വെള്ളം താഴ്ന്നപ്പോഴാണ് അസ്ഥികൂടം ദൃശ്യമായത്. വെള്ളത്തൂവല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കിയ ശേഷം അസ്ഥികൂടം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.