അജു ജോയിക്ക് കർഷക മിത്ര അവാർഡ്
Thursday 09 October 2025 12:21 AM IST
നെടുമ്പാശേരി: ഓണത്തിന് വിഷരഹിത പച്ചക്കറിയും ചെണ്ടുമല്ലി കൃഷിയും ചെയ്യുന്ന മികച്ച കർഷകർക്കായി നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രഖ്യാപിച്ച സഹകരണ മിത്ര അവാർഡിന് കുറുമശേരി പയ്യപ്പിള്ളി അജു ജോയി അർഹനായി.
അവാർഡ് വിതരണവും സഹകരണ രംഗത്തെ സേവനങ്ങൾക്ക് സംഘം നൽകുന്ന ആദരവും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, പി.കെ. എസ്‌തോസ്, എ.വി. രാജഗോപാൽ, ടി.എസ്. മുരളി, കെ.ജെ. പോൾസൺ, കെ.കെ. ബോബി, പി.ജെ. ജോയ്, ഷാജി മേത്തർ, എം.ജെ. പരമേശ്വരൻ നമ്പൂതിരി, എം.എസ്. ശിവദാസ്, ആർ. സരിത തുടങ്ങിയവർ പ്രസംഗിച്ചു.