ഓപ്പൺ ചെസ്  ടൂർണമെന്റ്

Wednesday 08 October 2025 5:44 PM IST

മരട്: ചെസ്മേറ്റ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഓപ്പൺ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. പൂണിത്തുറ മുക്കൂട്ടിൽ ടെമ്പിൾ റോഡിലെ 'ഇടം ഓപ്പൺ തിയേറ്ററിൽ' സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ അണ്ടർ 10 വിഭാഗത്തിലും, അണ്ടർ 15 വിഭാഗത്തിലും ഓപ്പൺ വിഭാഗത്തിലും മത്സരങ്ങൾ നടക്കും. ഓപ്പൺ വിഭാഗത്തിലെ മത്സരങ്ങൾ 10-ന് വൈകിട്ട് ആറിനും അണ്ടർ 10, അണ്ടർ 15 വിഭാഗങ്ങളിലെ മത്സരങ്ങൾ 11-ന് വൈകിട്ട് നാലിനും നടക്കും. ടൂർണമെന്റ് ഫിഡെ മാസ്റ്റർ എം.ബി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചീഫ് ആർബിറ്റർ കെ.എ. യൂനസ്, ചെസ്സ് കോച്ച് ടി.ബി. കൃഷ്ണകുമാർ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.വിവരങ്ങൾക്ക്: 9497202578, 7994838992.