സിൽവർ ജൂബിലി സമാപന സമ്മേളനം

Wednesday 08 October 2025 5:47 PM IST

മൂവാറ്റുപുഴ: മുതിർന്ന പൗരന്മാരുടെ സംഘടിത പ്രസ്ഥാനമായ മൂവാറ്റുപുഴ സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സിൽവർ ജൂബിലി സമാപന സമ്മേളനം നടന്നു. സമ്മേളത്തിന്റെ ഉദ്ഘാടനവും സിൽവർ ജൂബിലി സ്‌മാരക ശിലാഫലകം അനാച്ഛാദനവും എം.ജി. യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. സിറിയക് തോമസ് നിർവഹിച്ചു. സിൽവർ ജൂബിലി സ്‌മരണിക പ്രകാശനം മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് നിർവ്വഹിച്ചു. മൂവാറ്റുപുഴ എസ്.ഇ.എഫ് പ്രസിഡന്റ് പി.വി. ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു ജയൻ കെ.രവീന്ദ്രവർമ്മ , ഏലിയാസ് തോമസ്, എസ്.എൻ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കെ. സുഗുണൻ എന്നിവർ സംസാരിച്ചു.