ഫോട്ടോഗ്രാഫി മത്സരം

Thursday 09 October 2025 1:44 AM IST
ഇത് ഞങ്ങളുടെ ലോകം കുടുംബശ്രീ ബാലസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൂത്തേടം സി.ഡി.എസിലെ മിന്നാരം ബാലസഭയിലെ മുഹമ്മദ് ഹാഷിം എടുത്ത ചിത്രം

മലപ്പുറം: ബാലസഭാംഗങ്ങൾക്കായി കുടുംബശ്രീ സംസ്ഥാന മിഷൻ 'സന്തോഷം' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാ തലത്തിൽ മൂത്തേടം സി.ഡി.എസിലെ മിന്നാരം ബാലസഭയിൽ നിന്നും പങ്കെടുത്ത മുഹമ്മദ് ഹാഷിം ഒന്നാം സ്ഥാനം നേടി. പാണ്ടിക്കാട് സി.ഡി.എസിലെ പൂത്തിരി ബാലസഭയിലെ ആയിഷ ഫാത്തിമ, എടപ്പറ്റ സി.ഡി.എസിലെ കുസൃതിക്കുരുന്നുകൾ ബാലസഭയിലെ ഫാത്തിമ മിൻഹ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നും 500ഓളം കുട്ടികൾ പങ്കെടുത്തു.