സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് 11 ന്

Thursday 09 October 2025 12:02 AM IST
D

താനൂർ: കേരളാധീശ്വരപുരത്തെ പൊതു പ്രവർത്തകരായിരുന്ന ടി.നാരായണൻ, ടി.സുധാകരൻ , റിട്ട. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പുലരി കുഞ്ഞൻനായർ എന്നിവരുടെ അനുസ്മരണാർത്ഥം 11ന് സോപാനം കെ.പുരം സൗജന്യ നേത്രപരിശോധന തിമിരശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് രാവിലെ 9.30 മുതൽ 12.30 വരെ വട്ടത്താണി കമ്പനിപടി ഗ്രാമച്ചന്തം മിനി ഹാളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തുവാൻ ക്യാമ്പ് മുഖേന അവസരം ലഭിക്കും. രജിസ്ട്രേഷൻ നമ്പർ : 9946650127