ബാബുരാജ് അനുസ്മരണം

Thursday 09 October 2025 12:03 AM IST
ഓർമ്മ ദിനം

തിരൂർ: ജനകീയ സംഗീത സംവിധായകൻ എം.എസ്. ബാബുരാജ് ഓർമ്മദിനത്തിൽ തിരൂർ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരൂരിലെ കലാകാരന്മാർ സ്മൃതി ഗീതം ഗാനാഞ്ജലി ഒരുക്കി. ഗായകൻ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.വി സത്യാനന്ദൻ, പ്രസിഡൻ്റ് സേൽറ്റി തിരൂർ, രമേഷ് ചങ്ങനാശ്ശേരി, അഡ്വ. സബീന, അനിൽ കോവിലകം, അശോകൻ വയ്യാട്ട്, സൂരജ് ഭാസുര, ഈശ്വർ തിരൂർ, സദാനന്ദൻ കെ. പുരം, ഇ.കെ.സൈനുദ്ദീൻ , പി.ടി.ബദറുദ്ദീൻ, നരൻ ചെമ്പൈ, രമേഷ് ശ്രീധർ, പാറപ്പുറത്ത് കുഞ്ഞുട്ടി, സി.കെ.എം. ഹാഷിം, താജുദ്ദീൻ നിറമരുതൂർ, അഷറഫ് കൂട്ടായി., ശശി സംസ്കാര, ഷംസുദ്ദീൻ മുണ്ടേക്കാട്ട്, മുഹമ്മദ് ഹനീഫ,സക്കീർ പൂക്കയിൽ എന്നിവർ പ്രസംഗിച്ചു.