സാനിറ്ററി മാലിന്യ ശേഖരണ പദ്ധതിക്ക് തുടക്കമായി
Thursday 09 October 2025 12:04 AM IST
പെരിന്തൽമണ്ണ: പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തും മാലിന്യങ്ങൾ ശേഖരിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആക്രി എന്ന ഏജൻസിയും ചേർന്ന് വീടുകളിൽ നിന്ന് ബയോമെഡിക്കൽ മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുകുൽസു ചക്കച്ചൻ ഫ്ളാഗ് ഓഫ് ചെയ്തു. പദ്ധതി വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഖദീജ ബീവി അദ്ധ്യക്ഷത വഹിച്ചു. ടോൾ ഫ്രീ നമ്പറിൽ 08031405048, (വാട്സ്ആപ്പ് നമ്പർ 7591911110) ബന്ധപ്പെട്ടാൽ ഏജൻസി വീടുകളിലെത്തി മാലിന്യം ശേഖരിക്കും. കിലോയ്ക്ക് 45 രൂപയും 5 ശതമാനം ജി.എസ്.ടിയും(2.25 രൂപ) ഫീസായി നൽകണം.