കെട്ടേചാലിൽ റോഡ് ഉദ്ഘാടനം ചെയ്തു
Thursday 09 October 2025 12:02 AM IST
കോഴിക്കോട്: കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ചരപ്പറമ്പത്ത് - കെട്ടേ ചാലിൽ റോഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 2024-25 വർഷത്തിൽ നാല് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ രണ്ടാംഘട്ട പണി പൂർത്തീകരിച്ചത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി കെ മീന അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി അംഗങ്ങളായ കെ.പി സോമ സുന്ദരൻ, ടി ജനാർദ്ദനൻ, വാർഡ് സി.ഡി.എസ് അംഗം എൻ സൗമിനി, എ .ഡി .എസ് സെക്രട്ടറി ഗീതാഞ്ജലി പി.വി എന്നിവർ പ്രസംഗിച്ചു. വികസന സമിതി കൺവീനർ സി കുമാരൻ സ്വാഗതവും അനിതകുമാരി നന്ദിയും പറഞ്ഞു.