'പല കാലം; പല ഗാഥ' സംവാദം സംഘടിപ്പിച്ചു

Thursday 09 October 2025 12:29 AM IST
മേപ്പയ്യൂർ: ജിവിഎച്ച്എസ്എസ് മേപ്പയ്യൂർ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റും മേലടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച മുതിർന്നവരും പുതുതലമുറയും തമ്മിലുള്ള സംവാദം ''പല കാലം; പല ഗാഥ'' മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് സംവാദം ഉദ്ഘാടനം ചെയ്യുന്നു.

മേപ്പയ്യൂർ: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റും മേലടി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി 'പല കാലം; പല ഗാഥ' സംവാദം സംഘടിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. പി.കെ. പ്രിയേഷ് കുമാർ മോഡറേറ്ററായി. പി.ടി.എ പ്രസിഡന്റ് വി.പി ബിജു അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ എ പി, പി.ടി.എ വൈസ് പ്രസിഡന്റ് ഷബീർ ജന്നത്ത്, ഇ.കെ ഗോപി, ഇസ്മയിൽ മരിതേരി എന്നിവർ പ്രസംഗിച്ചു .എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എം ഷാജു പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സക്കീർ സ്വാഗതവും വോളണ്ടിയർ നന്ദന നന്ദിയും പറഞ്ഞു.