കീടങ്ങൾ ബാധിക്കില്ല,​ എവിടെയും വളരും; മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന ഈ ഫലം ആരോഗ്യത്തിനും ഗുണകരം

Wednesday 08 October 2025 8:37 PM IST

ആത്തി, ആത്ത, സീതപ്പഴം അങ്ങനെ പല പേരുകളുണ്ടെങ്കിലും ഈ സുന്ദരൻ പഴത്തെ ഒരിക്കലെങ്കിലും രുചിക്കാത്ത മലയാളിയുണ്ടാകില്ല. പുറം ഭാഗം നല്ല പച്ചനിറത്തിലും അകം വെളുത്ത മാംസളവുമാണ്. വായിലിട്ടാൽ അലിഞ്ഞുപോകും. കേരളത്തിലെ ഏതു കാലാവസ്ഥയിലും നന്നായി വളരുമെന്നതാണ് ഇതിന്റെ പ്രത്യേകത. വലിയ പരിചരണം ഒന്നും ആവശ്യമില്ലാത്ത ഒരു ഫലവർഗമാണ് ഇത്.

സാധാരണ കുരു മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. നേരത്തേ കായ്‌ക്കാനും വലിപ്പം ഇല്ലാത്തതുമായ ആത്തകൾക്ക് വേണ്ടി ഗ്രാഫ്റ്റിംഗിൽ കൂടിയും തൈകൾ ഉല്‌പാദിപ്പിക്കാം. നല്ല വലിപ്പമുള്ളതും വിളഞ്ഞു പഴുത്തതുമായ ആത്തച്ചക്കയുടെ കുരു ചെറിയ ഗ്രോബാഗിൽ പാകി കിളിർപ്പിക്കണം. രണ്ടടി ചതുരത്തിലുള്ള കുഴിയിൽ ജൈവ വളവും അതിന് ആനുപാതികമായി വേപ്പിൻ പിണ്ണാക്കും, കുമ്മായവും ചേർത്ത് വേണം കുഴിയൊരുക്കേണ്ടത്. നാലഞ്ച് ഇല പരുവമാകുമ്പോൾ തൈ നടാനായി മാറ്റിയെടുക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം നടാൻ. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ചെറിയ രീതിയ്‌ക്ക് നന ആവശ്യമാണ്

. വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചുവട് അഴുകി പോകാൻ അത് കാരണമാകും. പതിനഞ്ച് ദിവസം കൂടുമ്പോൾ ചാണകപ്പൊടിയിട്ട് മണ്ണ് കൂട്ടിക്കൊടുക്കാം. മൂന്ന് നാല് വർഷത്തിനകം കായ്ച്ചു തുടങ്ങും. ഗ്രാഫ്റ്റിംഗ് തൈകൾ ആണെങ്കിൽ ഒന്നര വർഷത്തിനകം കായ്‌ക്കും. വേനൽകാലത്ത് മൂന്ന് നാല് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. നല്ല നനയും വളവും കിട്ടിയാൽ നല്ല വിളവ് തരും. കായ്‌കൾ മൂപ്പെത്തിയാൽ ഇളം പച്ചനിറം മാറി തവിട്ടു നിറമാകും. പൊതുവേ അധികം കീടങ്ങൾ ബാധിക്കാത്ത പഴമാണിത്,​ എന്തെങ്കിലും തരത്തിലുള്ള കീടബാധയുണ്ടായാൽ ജൈവകീടനാശിനി പ്രയോഗിച്ചാൽ മതി.

രുചികരമായ സീതപ്പഴത്തിന് ആരോഗ്യഗുണങ്ങൾ പലതാണ്. സീ​ത​പ്പ​ഴം​ ​മ​സ്തി​ഷ്‌​ക​ ​ആ​രോ​ഗ്യ​ത്തി​ന് ​മി​ക​ച്ച​താ​ണ്.​ ​ഇ​തി​ല​ട​ങ്ങി​യി​ട്ടു​ള്ള​ ​പൊ​ട്ടാ​സ്യം,​ ​മ​ഗ്നീ​ഷ്യം,​ ​ഫോ​സ്ഫ​റ​സ്,​ ​കോ​പ്പ​ർ,​ ​സോ​ഡി​യം​ ​തു​ട​ങ്ങി​യ​ ​ധാ​തു​ക്ക​ളാ​ണ് ​ത​ല​ച്ചോ​റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ​ ​പ​ങ്ക് ​വ​ഹി​ക്കു​ന്ന​ത്. ഊ​ർ​ജ​ത്തി​ന്റെ​ ​ക​ല​വ​റ​യാ​ണ് ​സീ​ത​പ്പ​ഴം.​ ​ശ​രീ​ര​ത്തി​ന് ​ക്ഷീ​ണം​ ​തോ​ന്നു​മ്പോ​ൾ​ ​സീ​ത​പ്പ​ഴം​ ​ക​ഴി​ച്ചാ​ൽ​ ​ഉ​ന്മേ​ഷം​ ​ല​ഭി​ക്കും.​ ​ഇ​തി​ൽ​ ​ധാ​രാ​ള​മാ​യി​ ​അ​ട​ങ്ങി​യി​ട്ടു​ള്ള വി​റ്റാ​മി​ൻ​ ​സി,​ ​എ,​ ​ബി6​ ​എ​ന്നീ​ ​പോ​ഷ​ക​ങ്ങ​ളാ​ണ് ​ഇ​തി​ന് ​പി​ന്നി​ൽ.​ ​ഇ​തി​നു​ ​പു​റ​മേ​ ​പേ​ശി​ക​ളു​ടെ​ ​ശ​ക്തി​ക്ഷ​യ​വും​ ​അ​ക​റ്റു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​വ​ർ​ദ്ധി​പ്പി​ക്കാ​നും​ ​ഇ​തി​ന് ​ക​ഴി​യും.​ ​സീ​ത​പ്പ​ഴ​ത്തി​ൽ​ ​നാ​രു​ക​ൾ​ ​ധാ​രാ​ളം​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ൽ​ ​ദ​ഹ​നം​ ​സു​ഗ​മ​മാ​ക്കാ​നും​ ​ദ​ഹ​നേ​ന്ദ്രി​യ​ത്തി​ന് ​സം​ര​ക്ഷ​ണം​ ​ന​ൽ​കാ​നും​ ​സ​ഹാ​യി​ക്കും.​ ​അ​ർ​ബു​ദ​ത്തെ​ ​പ്ര​തി​രോ​ധി​ക്കാ​നും​ ​ഇ​തി​ന് ​ശേ​ഷി​യു​ണ്ട്.

ഇത് ശരീരത്തിലെ മെറ്റബോളിക് നിലയും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കും. വിറ്റാമിൻ സി യുടെ കലവറയായതിനാൽ ‌ചർമ്മത്തിന്റെ ആരോഗ്യത്തിനും ഉത്തമം. ശരീരത്തിലുണ്ടാവുന്ന അണുബാധ തടയാനും ഈ ഫലത്തിന് കഴിവുണ്ട്. പേശികൾക്ക് ബലം വർദ്ധിപ്പിക്കുകയും ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യുന്നതിനാൽ കായികാദ്ധ്വാനത്തിൽ ഏർപ്പെടുന്നവർക്കും കുട്ടികൾക്കും കായികതാരങ്ങൾക്കും മെച്ചപ്പെട്ടൊരു ഭക്ഷണമാണിത്.