കോൺഗ്രസ് കാറഡുക്ക ബ്ലോക്ക് നേതൃയോഗം 

Thursday 09 October 2025 12:11 AM IST
കാറടുക്ക ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉൽഘാടനം

കാസർകോട്: കാറടുക്ക ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലക ശില്പപാളികൾ ഉയർന്ന വിലയ്ക്കു വിറ്റുവെന്ന ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്നും പരിപാവനമായ ശബരിമല ക്ഷേത്രത്തെയും വിശ്വാസികളെയും വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന വോട്ട് അധികാർ റാലി വിജയിപ്പിക്കുവാൻ തീരുമാനിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, ഡി.സി.സി ജനറൽസെക്രട്ടറി എം.സി പ്രഭാകരൻ, ആനന്ദ കെ. മൗവ്വാർ, ഷാഹുൽ ഹമീദ്, നാരായണ നീർച്ചാൽ, കുഞ്ചാർ മുഹമ്മദ് ഹാജി, സി. ഇബ്രാഹിം ഹാജി, ശ്രീധരൻ അയർക്കാട്, ശ്യാം മാന്യ, പുരുഷോത്തമൻ, ജോണി ക്രാസ്‌ത, വിനോദൻ നമ്പ്യാർ, ശാരദ, സ്മിത പ്രിയരഞ്ജൻ, രൂപ സത്യൻ എന്നിവർ സംസാരിച്ചു.