വർക്ക് ഷോപ്പുകാരുടെ കളക്ട്രേറ്റ് ധർണ
Thursday 09 October 2025 12:13 AM IST
കാസർകോട്: വർക്ക് ഷോപ്പ് മേഖലയെ സംരക്ഷിക്കുക, വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസ് വർദ്ധനവ് പിൻവലിക്കുക, പിറന്ന മണ്ണിൽ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള (എ.എ.ഡബ്ല്യൂ.കെ) ജില്ലാ കമ്മിറ്റി കാസർകോട് കളക്ട്രേറ്റിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന ട്രഷറർ സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗുണേന്ദ്രലാൽ സുനിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേഷ് കുമാർ, യൂസ്ഡ് വെഹിക്കിൾസ് ജില്ലാ പ്രസിഡന്റ് നൗഫൽ, ട്രഷറർ മനോഹരൻ, വൈസ് പ്രസിഡന്റ് പ്രകാശൻ, ജോയിന്റ് സെക്രട്ടറി ജോഷി തോമസ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ദേവിദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലയിലെ 13 യൂണിറ്റ് ഭാരവാഹികളും മെമ്പർമാരും പങ്കെടുത്തു.