നവീകരിച്ച ലൈബ്രറി ഉദ്ഘാടനം
Thursday 09 October 2025 12:44 AM IST
ഫാറൂഖ് കോളേജ്: ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥികൾ (1982-89 രാജാഹോസ്റ്റൽ ബാച്ച്) സ്പോൺസർ ചെയ്ത നവീകരിച്ച ആധുനിക ലൈബ്രറി കം റീഡിംഗ് റൂം സാഹിത്യകാരൻ പി.കെ പാറക്കടവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ കുഞ്ഞലവി അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എൻ.കെ മുഹമ്മദലി, എൻ.സി അബൂബക്കർ, പ്രിൻസിപ്പൽ അഷ്റഫലി പാണാളി, പ്രധാനാദ്ധ്യാപകൻ കെ മുഹമ്മദ് ഇഖ്ബാൽ, പിടിഎ പ്രസിഡന്റ് മഹബൂബ് തയ്യിൽ, കെ കോയ, ഡെപ്യൂട്ടി എച്ച് .എം വി എം ജെ സി , രാജാ അലൂമിനി സെക്രട്ടറി നൗഫൽ, ഫാറൂക്ക് എ എൽ പി സ്കൂൾ എച്ച് എം ഇൻ ചാർജ് ടിപി ജഹാംഗീർ കബീർ,എൻ എ കൗസർ , എം.എ കരീം, പി മുഹമ്മദ് അസ്‌ക്കർ, എം.വി ഇർഷാദലി എന്നിവർ പ്രസംഗിച്ചു.